ക്രൂ-9 ഡ്രാഗൺ ഫ്രീഡം ഭൂമിയിലേക്ക്; ഏഴര മിനിറ്റ് നീണ്ട ഡീ ഓർബിറ്റ് ബേൺ പൂർത്തിയായി, കാത്തിരിപ്പോടെ ലോകം

സ്പേസ് എക്സിന്റെ എംവി മേഗൻ എന്ന കപ്പൽ പേടകത്തെ കടലിൽ നിന്ന് വീണ്ടെടുത്ത് യാത്രക്കാരെ കരയ്ക്കെത്തിക്കും. 

Dragon Freedom heads to Earth de-orbit burn completed crew-9 confirms nasa

ഫ്ലോറിഡ: ക്രൂ-9 യാത്രികരെയും വഹിച്ചുള്ള ഡ്രാഗൺ ഫ്രീഡം പേടകം ഭൂമിയിലേക്കുള്ള യാത്ര തുടരുകയാണ്. ഹെൽമെറ്റിലെ വൈസർ അടച്ചുവെന്ന് നാസ അറിയിച്ചു. സ്പേസ് സൂട്ടിൽ ഘടിപ്പിച്ചിരുന്ന ടാബ്‌ലറ്റ് മാറ്റി. ഫ്ലോറിഡയുടെ ടാലഹാസീ തീരത്തിനടുത്താണ് സ്പ്ലാഷ് ഡൌൺ. യുഎസ് കോസ്റ്റ് ഗാർഡ് സുരക്ഷാ സോൺ ഒരുക്കി. ഡി ഓർബിറ്റ് ജ്വലനം അവസാനിച്ചു. സ്പ്ലാഷ് ഡൌൺ 3:27ന് ന‌ടക്കും. ക്രൂ-9 യാത്രികർ അവസാന തയ്യാറെടുപ്പുകൾ പൂർത്തിയാക്കി. 

ഡ്രാഗൺ പേടകത്തിൽ നിന്ന് സോളാർ പാനലുകൾ അടങ്ങിയ ട്രങ്ക് എന്ന ഭാഗം പുലർച്ചെ വേർപ്പെടുത്തി. ഏഴര മിനിറ്റ് നീളുന്ന ഡീ ഓർബിറ്റ് ബേൺ പൂർത്തിയായി. മൂന്നരയോടെ പേടകം മെക്സിക്കൻ ഉൾക്കടലിൽ ഫ്ലോറിഡയുടെ തീരത്തോട് ചേർന്ന് ലാൻഡ് ചെയ്യും. സ്പേസ് എക്സിന്റെ എംവി മേഗൻ എന്ന കപ്പൽ പേടകത്തെ കടലിൽ നിന്ന് വീണ്ടെടുത്ത് യാത്രക്കാരെ കരയ്ക്കെത്തിക്കും. അങ്ങനെ മാസങ്ങൾ നീണ്ട ദൗത്യത്തിന് ശേഷം ക്രൂ 9 സംഘം ഭൂമിയിലേക്കെത്തുന്നു.

ചൊവ്വാഴ്ച ഇന്ത്യൻ സമയം രാവിലെ 10:35നാണ് ഫ്രീഡം ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് അൺഡോക്ക് ചെയ്തത്. നിക് ഹേഗ്, സുനിത വില്യംസ്, ബുച്ച് വിൽമോർ, പിന്നെ റഷ്യൻ കോസ്മനോട്ട് അലക്സാണ്ടർ ഗോ‍ർബുനോവ് എന്നിവരായിരുന്നു പേടകത്തിലെ യാത്രക്കാര്‍. സ്റ്റാർലൈനർ പ്രതിസന്ധി കാരണം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ദൗത്യ കാലാവധി നീട്ടേണ്ടി വന്ന സുനിത വില്യംസും ബുച്ച് വിൽമോറും നീണ്ട 9 മാസത്തെ ദൗത്യം ആവേശകരമായി പൂര്‍ത്തിയാക്കിയാണ് ഭൂമിയിലേക്ക് തിരിച്ചെത്തുന്നത്. 2024 ജൂണ്‍ അഞ്ചിനായിരുന്നു ബോയിംഗിന്‍റെ സ്റ്റാര്‍ലൈനര്‍ പരീക്ഷണ പേടകത്തില്‍ സുനിത വില്യംസും ബുച്ച് വില്‍മോറും ഐഎസ്എസിലേക്ക് കുതിച്ചത്. വെറും എട്ട് ദിവസം മാത്രമായിരുന്നു ദൗത്യ കാലയളവ്. എന്നാല്‍ സാങ്കേതിക തകരാര്‍ കാരണം സ്റ്റാര്‍ലൈനറില്‍ സുനിതയ്ക്കും ബുച്ചിനും മടങ്ങിവരാനായില്ല. ഇരുവരുമില്ലാതെ പേടകത്തെ ലാന്‍ഡ് ചെയ്യിക്കുകയാണ് ബോയിംഗും നാസയും ചെയ്തത്. 

ഡ്രാഗൺ പേടകത്തിൽ നിന്ന് സോളാർ പാനലുകൾ അടങ്ങിയ ട്രങ്ക് എന്ന ഭാഗം ഇന്ന് (ബുധനാഴ്ച) പുലർച്ചെ 2.36-ഓടെ വേർപ്പെടുത്തി. തൊട്ടുപിന്നാലെ 2.41ഓടെ ഡ്രാഗൺ പേടകം ഭൂമിയിലേക്ക് പ്രവേശിക്കാനായുള്ള അവസാനവട്ട എഞ്ചിൻ ജ്വലനം നടത്തുകയും ലാന്‍ഡിംഗ് പാത ഉറപ്പിക്കുകയും ചെയ്തു. മൂന്നരയോടെ പേടകം മെക്സിക്കൻ ഉൾക്കടലിൽ ഫ്ലോറിഡയുടെ തീരത്തോട് ചേർന്ന് ലാൻഡ് ചെയ്യും. സ്പേസ് എക്സിന്‍റെ എംവി മേഗൻ എന്ന കപ്പൽ പേടകത്തെ കടലിൽ നിന്ന് വീണ്ടെടുത്ത് സുനിതയെയും ബുച്ചിനെയും ഹേഗിനെയും ഗോര്‍ബുനോവിനെയും കരയിലെത്തിക്കും. 

  'ഹോം കമിംഗ്'; സുനിത വില്യംസ് ഉടന്‍ പറന്നിറങ്ങും, ക്രൂ-9 ലാന്‍ഡിംഗ് എങ്ങനെ തത്സമയം കാണാം ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios