ദില്ലി: ഗൂഗിളിന്റെ കലണ്ടറിലേക്കുള്ള പ്രവേശനം ലഭിക്കാതെ വന്നത് ടെക് ലോകത്ത് അമ്പരപ്പും അന്ധാളിപ്പും പടർത്തി. ലോകമാകെ ഉപഭോക്താക്കളുള്ള ഗൂഗിൾ കലണ്ടർ (google.calendar.com) ചൊവ്വാഴ്ച വൈകുന്നേരമാണ് തകരാറിലായത്.

കലണ്ടറിന് എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുകയാണെന്നാണ് ഗൂഗിളിന്റെ ഔദ്യോഗിക പത്രക്കുറിപ്പ്. തകരാറിനെ കുറിച്ച് ട്വിറ്ററിൽ ട്വീറ്റുകൾ നിറയുന്ന സാഹചര്യമാണ്. ഗൂഗിൾ കലണ്ടറിൽ ഷെഡ്യൂളിങ് ഇനി എളുപ്പത്തിൽ ചെയ്യാമെന്ന് ഇന്ന് ഗൂഗിൾ ട്വീറ്റ് ചെയ്തിരുന്നു. ഇതിന് ശേഷം മണിക്കൂറുകൾ കഴിഞ്ഞാണ് കലണ്ടർ തകരാറിലായത്.