ഇന്ത്യയുടെ സ്വപ്ന ബഹിരാകാശ പദ്ധതികളിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ് ഇസ്രൊയുടെ സ്പേഡെക്സ് ഡോക്കിംഗ് വിജയം എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രശംസ

ദില്ലി: ഇന്ത്യയുടെ കന്നി ബഹിരാകാശ ഡോക്കിംഗ് പരീക്ഷണം വിജയത്തിലെത്തിച്ച ഐഎസ്ആര്‍ഒയെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടി രാജ്യം. 'ഡോക്കിംഗ് സാങ്കേതികവിദ്യ സ്വന്തമാക്കുന്ന നാലാമത്തെ മാത്രം രാജ്യം എന്ന നേട്ടത്തിലെത്തിയ ഇസ്രൊ, വരാനിരിക്കുന്ന ഇന്ത്യയുടെ സ്വപ്ന ബഹിരാകാശ പദ്ധതികളിലേക്കുള്ള സുപ്രധാന ചുവടുവെപ്പ് പിന്നിട്ടിരിക്കുകയാണ്' എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സില്‍ (പഴയ ട്വിറ്റര്‍) കുറിച്ചു. സ്പേഡെക്സ് ഡോക്കിംഗ് വിജയത്തില്‍ ഐഎസ്ആര്‍ഒയിലെ മുഴുവന്‍ ശാസ്ത്രജ്ഞരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. 

Scroll to load tweet…

സ്പേസ് ഡോക്കിംഗ് പരീക്ഷണ വിജയത്തില്‍ ഇസ്രൊയെ അഭിനന്ദിച്ച് നിരവധി ട്വീറ്റുകള്‍ പ്രത്യക്ഷപ്പെട്ടു. രാജ്യമൊന്നാകെ ഈ സുവര്‍ണ നേട്ടത്തില്‍ ഐഎസ്ആര്‍ഒയ്ക്ക് കയ്യടിക്കുകയാണ്. ഇസ്രൊയ്ക്കുള്ള അഭിനന്ദന ട്വീറ്റുകള്‍ ചുവടെ കാണാം. 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

അമേരിക്കയ്ക്കും റഷ്യയ്ക്കും ചൈനയ്ക്കും പിന്നാലെ ബഹിരാകാശ ഡോക്കിംഗ് സാങ്കേതികവിദ്യ ഇന്ത്യയും സ്വന്തമാക്കിയിരിക്കുകയാണ്. രാജ്യത്തിന്‍റെ കന്നി ബഹിരാകാശ ഡോക്കിംഗ് പരീക്ഷണമായ സ്പേഡെക്സിലെ രണ്ട് കൃത്രിമ ഉപഗ്രഹങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് ഇസ്രൊ പുത്തന്‍ ചരിത്രമെഴുതിയത്. സ്പേഡെക്സ് ദൗത്യത്തിലെ ചേസര്‍, ടാര്‍ഗറ്റ് ഉപഗ്രഹങ്ങള്‍ തമ്മിലുള്ള അകലം കുറച്ചുകൊണ്ടുവന്ന് വളരെ സങ്കീര്‍ണമായി സംയോജിപ്പിക്കുക ഇസ്രൊയ്ക്ക് കനത്ത വെല്ലുവിളിയായി. ഡോക്കിംഗിനുള്ള ആദ്യ മൂന്ന് ശ്രമങ്ങളും വിജയമായില്ലെങ്കിലും നാലാം പരിശ്രമത്തില്‍ എല്ലാ പിഴവുകളും പരിഹരിച്ച് ഐഎസ്ആര്‍ഒ സ്പേസ് ഡോക്കിംഗ് വിജയകരമായി പൂര്‍ത്തിയാക്കുകയായിരുന്നു. 

Read more: അഭിമാനമായി സ്പേഡെക്സ്; സ്പേസ് ഡോക്കിംഗ് വിജയിപ്പിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ, ഇസ്രൊ എലൈറ്റ് ക്ലബില്‍

ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍, ചന്ദ്രയാന്‍-4, ഗഗന്‍യാന്‍ തുടങ്ങിയ ഇന്ത്യയുടെ സ്വപ്ന ബഹിരാകാശ പദ്ധതികള്‍ക്ക് അനിവാര്യമായ സാങ്കേതികവിദ്യയാണ് സ്പേസ് ഡോക്കിംഗ്. ഭൂമിയില്‍ വച്ച് തയ്യാറാക്കിയ ശേഷം വിവിധ ഭാഗങ്ങള്‍ ബഹിരാകാശത്ത് ഡോക്ക് ചെയ്‌താണ് ഐഎസ്ആര്‍ഒ രാജ്യത്തിന്‍റെ സ്വന്തം ബഹിരാകാശ നിലയമായ ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കേണ്ടത്. 

Read more: ഒടുവില്‍ നാം നേട്ടത്തിന്‍റെ നെറുകയില്‍; സ്പേഡെക്സ് ഡോക്കിംഗ് വിജയത്തില്‍ ഇസ്രൊയെ അഭിനന്ദിച്ച് ജിതേന്ദ്ര സിംഗ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം