കൊച്ചി നഗരത്തിന്‍റെ പ്രത്യേകതകളും സൌകര്യങ്ങളും എല്ലാം നാസ എര്‍ത്ത് കുറിപ്പില്‍ വ്യക്തമാക്കുന്നു. കൃത്രിമ ദ്വീപായ വെല്ലിങ്ടണ്‍ ഐലന്‍റിനെക്കുറിച്ച് പരാമര്‍ശമുണ്ട്.  

കൊച്ചി: നാസ എര്‍ത്ത് തങ്ങളുടെ സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിച്ച കൊച്ചിയുടെ ആകാശ ദൃശ്യം വൈറലാകുന്നു. കൊച്ചിയുടെ തീരവും, കായലും, മട്ടേഞ്ചിരിയും ഫോര്‍ട്ട് കൊച്ചിയും ഒക്കെ വ്യക്തമായി കാണാവുന്ന ചിത്രം ഇതിനകം ഏറെപ്പേരുടെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. കൊച്ചിയെ സംബന്ധിച്ച വിശദമായ കുറിപ്പും നാസ എര്‍ത്ത് പോസ്റ്റിലുണ്ട്. 

കൊച്ചി നഗരത്തിന്‍റെ പ്രത്യേകതകളും സൌകര്യങ്ങളും എല്ലാം നാസ എര്‍ത്ത് കുറിപ്പില്‍ വ്യക്തമാക്കുന്നു. കൃത്രിമ ദ്വീപായ വെല്ലിങ്ടണ്‍ ഐലന്‍റിനെക്കുറിച്ച് പരാമര്‍ശമുണ്ട്. 

Scroll to load tweet…

 ISS069-E-82075 എന്നാണ് നാസ ലഭ്യമാക്കിയ കൊച്ചിയുടെ ആകാശ ദൃശ്യം ഉള്‍പ്പെടുന്ന ഫോട്ടോ. ഇത് നാസ എര്‍ത്ത് സൈറ്റില്‍‍ ലഭ്യമാണ്. 2023 ആഗസ്റ്റ് 23നാണ് ഈ ചിത്രം പകര്‍ത്തിയിരിക്കുന്നത്. എക്‌സ്‌പെഡിഷൻ 69 ക്രൂ അംഗമാണ് ഇന്‍റര്‍നാഷണല്‍ സ്പേസ് സ്റ്റേഷനില്‍ നിന്നും ഈ ചിത്രം പകര്‍ത്തിയത്. 

Scroll to load tweet…

നാസയുടെ ഒരു ഓൺലൈൻ പ്രസിദ്ധീകരണമാണ് നാസ എർത്ത് ഒബ്‌സർവേറ്ററി. ഇത് 1999ലാണ് സ്ഥാപിച്ചത്. ഉപഗ്രഹ ചിത്രങ്ങളുടെയും കാലാവസ്ഥയും പരിസ്ഥിതിയുമായി ബന്ധപ്പെട്ട മറ്റ് ശാസ്ത്രീയ വിവരങ്ങളും പൊതുജനങ്ങൾക്ക് ഉപയോഗിക്കുന്നതിനായി നാസ ഇതിലാണ് ലഭ്യമാക്കുന്നത്.യുഎസ് സര്‍ക്കാര്‍ സഹായത്തോടെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. 

പാട്ട കൊട്ടി ശാസ്ത്രബോധമുള്ള സമൂഹത്തെ വളര്‍ത്തിയെടുക്കാനാകില്ലെന്ന് മുഖ്യമന്ത്രി, സയന്‍സ് ഫെസ്റ്റിന് തുടക്കം

കുതിച്ചത് ചന്ദ്രനിലേക്ക്, ഇന്ധനം ചോർന്ന് തിരികെ ഭൂമിയിലേക്ക്; 4 ദിവസമായി ബഹിരാകാശത്ത് നിയന്ത്രണംവിട്ട് പേടകം!