ടെക്സസിലെ സ്റ്റാർബേസ് വിക്ഷേപണ കേന്ദ്രത്തിൽ നിന്നായിരുന്നു ഏറ്റവും കരുത്തുറ്റ റോക്കറ്റ് കുതിച്ചുയർന്നത്.
വാഷിംഗ്ടൺ: ലക്ഷ്യം കാണാതെ സ്പേസ് എക്സ് സ്റ്റാർഷിപ്പ്. ഒൻപതാമത്തെ പരീക്ഷണവിക്ഷേപണവും ലക്ഷ്യത്തിലെത്തിയില്ലെന്ന് റിപ്പോർട്ട്. സ്റ്റാർഷിപ്പിന്റെ പേലോഡ് വാതിൽ തുറക്കാത്തതിനാൽ ഡമ്മി ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനായില്ല. അതേ സമയം ഇത് തിരിച്ചടി അല്ലെന്ന് സ്പേസ് എക്സ് പ്രതികരിച്ചു. ടെക്സസിലെ സ്റ്റാർബേസ് വിക്ഷേപണ കേന്ദ്രത്തിൽ നിന്നായിരുന്നു ഏറ്റവും കരുത്തുറ്റ റോക്കറ്റ് കുതിച്ചുയർന്നത്. റോക്കറ്റ് അല്പ സമയത്തിനുള്ളിൽ കടലിൽ പതിച്ചേക്കും



