Asianet News Malayalam

അന്റാര്‍ട്ടിക്കയില്‍ ഏറ്റവും ഉയര്‍ന്ന താപനില, ആശങ്കയോടെ ലോകം

അന്റാര്‍ട്ടിക്ക 5 ദശലക്ഷം ചതുരശ്ര മൈലിലധികം (14 ദശലക്ഷം കിലോമീറ്റര്‍ 2) വ്യാപിച്ചു കിടക്കുന്നു, ഇത് ഓസ്‌ട്രേലിയയുടെ ഇരട്ടിയാണ്. 

Temperatures in Antarctica hit a record high of 18.3C, UN scientists confirm
Author
Antarctica, First Published Jul 5, 2021, 8:57 AM IST
  • Facebook
  • Twitter
  • Whatsapp

ന്റാര്‍ട്ടിക്കയിലെ കൊടുംതണുപ്പിനെക്കുറിച്ചാണ് കേട്ടുകേള്‍വി. എന്നാല്‍, ഇവിടുത്തെ ചൂടിനെക്കുറിച്ചാണ് ഇപ്പോള്‍ ചൂടന്‍വാര്‍ത്ത. അന്റാര്‍ട്ടിക്കയില്‍ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ ചൂട് കഴിഞ്ഞവര്‍ഷമാണ് രേഖപ്പെടുത്തിയത്. 18.3 ഡിഗ്രി സെല്‍ഷ്യസ്. പുതിയ റെക്കോര്‍ഡ് 2020 ഫെബ്രുവരി 6 നാണ് സ്ഥാപിച്ചതെന്ന് യുഎന്‍ ഏജന്‍സിയായ വേള്‍ഡ് മെറ്റീരിയോളജിക്കല്‍ ഓര്‍ഗനൈസേഷന്റെ (ഡബ്ല്യുഎംഒ) ഒരു സംഘം വെളിപ്പെടുത്തി. അന്റാര്‍ട്ടിക്ക് ഉപദ്വീപിലെ അര്‍ജന്റീനിയന്‍ ഗവേഷണ കേന്ദ്രമായ എസ്‌പെരന്‍സ ബേസിലാണ് ഈ റീഡിങ് പിടിച്ചെടുത്തത്. തെക്കേ അമേരിക്കയ്ക്ക് അടുത്തുള്ള വടക്കുപടിഞ്ഞാറന്‍ ടിപ്പാണ് ഭൂമിയിലെ ഏറ്റവും വേഗത്തില്‍ ചൂടാകുന്ന പ്രദേശങ്ങള്‍.

ഡബ്ല്യുഎംഒ ശാസ്ത്രജ്ഞര്‍ ആഗോളതാപനത്തെയാണ് ഇക്കാര്യത്തില്‍ കുറ്റപ്പെടുത്തുന്നത്. 'കാലാവസ്ഥാ വ്യതിയാനത്തിന് അടിയന്തിര നടപടികള്‍ ആവശ്യമാണ്' എന്നതിന്റെ മറ്റൊരു ഓര്‍മ്മപ്പെടുത്തലാണ് ഈ റീഡിങ്. വൈദ്യുതിക്കായി കല്‍ക്കരി കത്തിക്കുന്നത് പോലുള്ള പ്രവര്‍ത്തനങ്ങള്‍ ആഗോള താപനിലയില്‍ വര്‍ദ്ധനവിന് കാരണമാകുന്നു, ഇത് സമുദ്രനിരപ്പില്‍ വന്‍ നാശനഷ്ടമുണ്ടാക്കാന്‍ സാധ്യതയുണ്ട്. 

അന്റാര്‍ട്ടിക്ക 5 ദശലക്ഷം ചതുരശ്ര മൈലിലധികം (14 ദശലക്ഷം കിലോമീറ്റര്‍ 2) വ്യാപിച്ചു കിടക്കുന്നു, ഇത് ഓസ്‌ട്രേലിയയുടെ ഇരട്ടിയാണ്. അന്റാര്‍ട്ടിക്ക് തീരത്ത് മൈനസ് പത്തു മുതല്‍ ആന്തരിക ഭൂഖണ്ഡത്തിന്റെ ഉയര്‍ന്ന ഭാഗങ്ങളില്‍ മൈനസ് അറുപതു വരെയാണ് ശരാശരി വാര്‍ഷിക താപനില. 3 മൈല്‍ (4.8 കിലോമീറ്റര്‍) വരെ കട്ടിയുള്ളതും അതിന്റെ 90 ശതമാനം ശുദ്ധജലവും അടങ്ങിയിരിക്കുന്നതുമായ ഐസ് ഷീറ്റ് സമുദ്രനിരപ്പ് 200 അടിയില്‍ (60 മീറ്ററില്‍ താഴെ) ഉയര്‍ത്താന്‍ പര്യാപ്തമാണ്. 

പ്രധാന ഭൂപ്രദേശവും ചുറ്റുമുള്ള ദ്വീപുകളും ഉള്‍പ്പെടെ അന്റാര്‍ട്ടിക്ക് ഭൂമിയുടെ (അന്റാര്‍ട്ടിക്ക) മുമ്പത്തെ റെക്കോര്‍ഡ് 17.5 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. ഇതാവട്ടെ, 2015 മാര്‍ച്ച് 24 ന് എസ്‌പെരന്‍സയില്‍ രേഖപ്പെടുത്തി. ഡബ്ല്യുഎംഒയുടെ കണക്കനുസരിച്ച്, അന്റാര്‍ട്ടിക്ക് പെനിന്‍സുല ഭൂമിയിലെ ഏറ്റവും വേഗതയേറിയ പ്രദേശങ്ങളില്‍ ഒന്നാണ്, കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍ ഏകദേശം 5.4 ഡിഗ്രി വരെ ചൂടായി. കാലാവസ്ഥ, സമുദ്രരീതികള്‍ എന്നിവയിലും സമുദ്രനിരപ്പില്‍ നിന്നുള്ള ഉയര്‍ച്ചയിലും പ്രധാന പങ്ക് വഹിക്കുന്നുണ്ടെങ്കിലും, ആര്‍ട്ടിക്, അന്റാര്‍ട്ടിക്ക എന്നിവ ഇപ്പോള്‍ കാലാവസ്ഥയുടെ കാര്യത്തില്‍ വളരെ മോശമായി തുടരുന്നു. 

ഗവേഷകര്‍ പറയുന്നത് ഈ പ്രദേശത്തെ ഉയര്‍ന്ന മര്‍ദ്ദമാണ് ചൂടിനു കാരണമെന്നാണ്. ലോകത്തിലെ ഏറ്റവും ഉയര്‍ന്നതും താഴ്ന്നതുമായ താപനില, മഴ, കനത്ത ആലിപ്പഴം, ദൈര്‍ഘ്യമേറിയ വരണ്ട കാലയളവ്, കാറ്റിന്റെ പരമാവധി വേഗം എന്നിവ ഉള്‍പ്പെടുന്ന കാലാവസ്ഥ എന്നിവയുടെ പുതിയ റെക്കോര്‍ഡിലേക്കാണ് അന്റാര്‍ട്ടിക്ക ഇപ്പോള്‍ സഞ്ചരിക്കുന്നതെന്നു ചുരുക്കം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios