'നിങ്ങളുടെ വോട്ട്, നിങ്ങളുടെ ഭാവി' എന്ന പേരില്‍ കടല്‍ത്തീരത്ത് മണല്‍ശില്‍പം ഒരുക്കിയിരിക്കുകയാണ് സുദര്‍ശന്‍.
ഭുവനേശ്വര്‍: വോട്ട് ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ മണല്‍ശില്‍പത്തെ കൂട്ടുപിടിച്ചിരിക്കുകയാണ് ശില്‍പിയും ഒഡീഷ ലളിത കലാ അക്കാദമി ചെയര്‍മാനുമായ സുദര്‍ശന്‍ പട്‌നായിക്. 'നിങ്ങളുടെ വോട്ട്, നിങ്ങളുടെ ഭാവി' എന്ന പേരില്‍ കടല്‍ത്തീരത്ത് മണല്‍ശില്‍പം ഒരുക്കിയിരിക്കുകയാണ് സുദര്‍ശന്‍.
പുരി കടല്‍ത്തീരത്താണ് സുദര്‍ശന്‍ മണല്‍ശില്‍പം ഒരുക്കിയിരിക്കുന്നത്. ജനങ്ങള്‍, ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍, വോട്ടിംഗ് മഷി രേഖപ്പെടുത്തിയ വിരല്‍ എന്നിവയെല്ലാം ശില്‍പത്തിന്റെ ഭാഗമാണ്. ശില്‍പത്തിന്റെ ചിത്രമുള്‍പ്പടെ ട്വീറ്റ് ചെയ്‌തും ജനങ്ങളോട് വോട്ട് ചെയ്യണമെന്ന് സുദര്‍ശന്‍ ആഹ്വാനം ചെയ്‌തിട്ടുണ്ട്.
Scroll to load tweet…
