ദില്ലി: 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏറ്റവുമധികം സീറ്റുകൾ നേടുന്ന ഒറ്റപ്പാർട്ടിയായി ബിജെപി മാറുമെന്നും, സഖ്യ കക്ഷികൾക്കൊപ്പം ചേർന്ന് സർക്കാർ രൂപീകരിക്കാനാകുമെന്നും എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ കോൺഗ്രസിന് 2014-ലെ 44 എന്ന സംഖ്യയിൽ നിന്ന് മുന്നേറാനാകുമെന്നും പക്ഷേ, സഖ്യ കക്ഷികളും മഹാസഖ്യവും ചേർന്നാലും എൻഡിഎയെ മറികടക്കാൻ കഴിയില്ലെന്നുമാണ് എക്സിറ്റ് പോളുകൾ പറയുന്നത്. 

അതേസമയം, ഉത്തർപ്രദേശിൽ എസ്‍പി - ബിഎസ്‍പി സഖ്യം ബിജെപിയുടെ മൃഗീയ ഭൂരിപക്ഷത്തിൽ ഇടിവുണ്ടാക്കുമെന്ന് മിക്ക എക്സിറ്റ് പോളുകളും അഭിപ്രായപ്പെടുന്നു. പശ്ചിമബംഗാളിൽ മമതാ ബാന‍ർജിയുടെ അപ്രമാദിത്തത്തിന് മോദി തരംഗം ഇടിവുണ്ടാക്കിയേക്കുമെന്ന് ചില എക്സിറ്റ് പോളുകളെങ്കിലും പറയുന്നു. 

ഇപ്പോള്‍ നടന്ന പ്രവചനങ്ങള്‍ ഇങ്ങനെ

എന്നാല്‍ എക്സിറ്റ്പോളുകളുടെ ചരിത്രത്തിലേക്ക് കണക്കു തിരിക്കുമ്പോള്‍ 1998 മുതല്‍ ഇന്ത്യയില്‍ നടന്ന ലോക്സഭ തെരഞ്ഞെടുപ്പ് എക്സിറ്റ് പോളുകളില്‍ കൃത്യമായ ഫലം ആരും പ്രവചിച്ചിട്ടില്ലെന്നാണ് കണക്കുകള്‍ പറയുന്നത്. കഴിഞ്ഞ അഞ്ച് ലോക്സഭ തെരഞ്ഞടുപ്പുകള്‍ക്ക് ശേഷം പുറത്തുവന്ന എക്സിറ്റ്പോളുകള്‍ പരിശോധിച്ചാല്‍ കണക്കുകൂട്ടലുകളും അവസാന ഫലവും തമ്മില്‍ വലിയ അന്തരം ഉള്ളതായി കാണാം. പലപ്പോഴും എക്സിറ്റ്പോളുകള്‍ നല്‍കുന്ന ഫലവും അവസാന തെരഞ്ഞെടുപ്പ് ഫലവും തമ്മില്‍ യോജിക്കുന്നത് ചില അപൂര്‍വ്വ ഫലങ്ങളില്‍ മാത്രമാണ്.

1998 ലെ എക്സിറ്റ് പോളുകളും ഫലങ്ങളും

1998 ലെ കാര്യം എടുത്താല്‍, അന്ന് ഓട്ട്ലുക്ക് എസി നീല്‍സണ്‍ എക്സിറ്റിപോള്‍ ഫലം ബിജെപി സഖ്യം - 238 കോണ്‍ഗ്രസ് സഖ്യം 149 മറ്റുള്ളവര്‍ 156 എന്നായിരുന്നു. ഡിആര്‍എസ് എക്സിറ്റ്പോളില്‍ ബിജപി സഖ്യം 249 കോണ്‍ഗ്രസ്  155 മറ്റുള്ളവര്‍ 182 എന്നായിരുന്നു. ഫ്രണ്ട് ലൈന്‍ എക്സിറ്റ് പോളില്‍ ബിജെപി 235, കോണ്‍ഗ്രസ് 155, മറ്റുള്ളവര്‍ 182 എന്നായിരുന്നു. ഇന്ത്യ ടുഡേ സര്‍വേയില്‍ ബിജെപി 214, കോണ്‍ഗ്രസ് 164, മറ്റുള്ളവര്‍ 165 എന്ന നിലയിലായിരുന്നു. എന്നാല്‍ അവസാന ഫലം കുറച്ചെങ്കിലും നീതി പുലര്‍ത്തിയത് ഡിആര്‍എസ് എക്സിറ്റ് പോളിനോട് ആയിരുന്നു. ബിജെപിക്ക് 252 സീറ്റും, കോണ്‍ഗ്രസ് സഖ്യത്തിന് 166 സീറ്റും, മറ്റുള്ളവര്‍ക്ക് 119 സീറ്റുമായിരുന്നു അന്തിമ ഫലം.

1999 ല്‍ എത്തുമ്പോള്‍ പ്രധാന എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഇങ്ങനെയായിരുന്നു

ഇന്ത്യ ടുഡേ 
ബിജെപി - 336
കോണ്‍ഗ്രസ്-146
മറ്റുള്ളവര്‍ -80

എസി നീല്‍സണ്‍
ബിജെപി- 300
കോണ്‍ഗ്രസ് - 146
മറ്റുള്ളവര്‍ - 95

ഔട്ട്ലുക്ക്
ബിജെപി- 329
കോണ്‍ഗ്രസ് -145
മറ്റുള്ളവര്‍ 39

ടൈംസ് പോള്‍
ബിജെപി-332
കോണ്‍ഗ്രസ് - 138
മറ്റുള്ളവര്‍- കണക്ക് ലഭ്യമല്ല

എന്നാല്‍ യഥാര്‍ത്ഥ റിസല്‍ട്ടിന് അടുത്ത് എത്തുന്ന ഫലം ആരും പ്രവചിച്ചില്ല. ബിജെപി സഖ്യം 296 സീറ്റുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസ് സഖ്യം 134 സീറ്റാണ് നേടിയത്. മറ്റുള്ളവര്‍ 113 സീറ്റുകള്‍ വിജയിച്ചു.

2004 പ്രധാന എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഇങ്ങനെയായിരുന്നു.

ഔട്ട്ലുക്ക് എംഡിആര്‍എ
ബിജെപി- 290
കോണ്‍ഗ്രസ് 169
മറ്റുള്ളവര്‍ 99

ആജ്തക്ക്
ബിജെപി 248
കോണ്‍ഗ്രസ് 190
മറ്റുള്ളവര്‍ 105

എന്‍ഡിടിവി
ബിജെപി 250
കോണ്‍ഗ്രസ് 205
മറ്റുള്ളവര്‍ 120

സി വോട്ടര്‍
ബിജെപി 275
കോണ്‍ഗ്രസ് 186
മറ്റുള്ളവര്‍ 98

എന്നാല്‍ അവസാനം തിരഞ്ഞെടുപ്പ് ഫലത്തില്‍ ബിജെപി സഖ്യം 189 സീറ്റില്‍ ഒതുങ്ങി. കോണ്‍ഗ്രസ് സഖ്യം  222 സീറ്റിലും. മറ്റുള്ളവര്‍ 132 സീറ്റിലും വിജയിച്ചു.

2009 ലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പരിഗണിക്കുമ്പോള്‍ പ്രധാന പ്രവചനങ്ങള്‍ ഇങ്ങനെയായിരുന്നു.

എസി നീല്‍സണ്‍
ബിജെപി 197
കോണ്‍ഗ്രസ് 199
മറ്റുള്ളവര്‍ 136

ടൈംസ് നൗ
ബിജെപി- 183
കോണ്‍ഗ്രസ് -198
മറ്റുള്ളവര്‍- 162

എന്‍ഡിടിവി
ബിജെപി 177
കോണ്‍ഗ്രസ് - 216
മറ്റുള്ളവര്‍- 150

ഹെഡ്ലൈന്‍സ് ടുഡേ
ബിജെപി- 180
കോണ്‍ഗ്രസ് -191
മറ്റുള്ളവര്‍- 171

എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം വന്നതോടെ കോണ്‍ഗ്രസ് സഖ്യം 262 സീറ്റുകള്‍ നേടി. ബിജെപി സീറ്റുകള്‍ 159 ആയിരുന്നു. മറ്റുള്ളവര്‍ 79 ല്‍ ഒതുങ്ങി.

2014 ലെ എക്സിറ്റ് പോളുകളും യഥാര്‍ത്ഥ ഫലവും

2014 ലെ എക്സിറ്റ് പോളുകളുടെ ഫലങ്ങള്‍ പരിശോധിച്ചാല്‍ എല്ലാ സര്‍വേകളും ബിജെപിക്ക് മുന്‍തൂക്കം പ്രവചിച്ചിരുന്നു. എന്നാല്‍ അവസാന കണക്കുകളില്‍ പിഴവ് പറ്റിയിരുന്നു പല സര്‍വേകള്‍ക്കും. അന്നത്തെ പ്രധാന എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഇങ്ങനെയായിരുന്നു.

എബിപി നീല്‍സണ്‍
ബിജെപി 281 
കോണ്‍ഗ്രസ് 97
മറ്റുള്ളവര്‍ 165

ടൈംസ് നൗ
ബിജെപി- 249
കോണ്‍ഗ്രസ്- 148
മറ്റുള്ളവര്‍- 146

സിഎന്‍എന്‍ ഐബിഎന്‍
ബിജെപി- 280
കോണ്‍ഗ്രസ് - 97
മറ്റുള്ളവര്‍ -166

ഹെഡ്ലൈന്‍സ് ടുഡേ
ബിജെപി- 272
കോണ്‍ഗ്രസ്- 115
മറ്റുള്ളവര്‍- 156

ചാണക്യ
ബിജെപി 340
കോണ്‍ഗ്രസ് 70
മറ്റുള്ളവര്‍ 133

ഇന്ത്യ ടിവി
ബിജെപി 289
കോണ്‍ഗ്രസ് 101
മറ്റുള്ളവര്‍ - 153

എന്‍ഡിടിവി
ബിജെപി- 279
കോണ്‍ഗ്രസ്- 103
മറ്റുള്ളവര്‍- 161

എന്നാല്‍ അവസാന തെരഞ്ഞെടുപ്പ് ഫലം ഇങ്ങനെയായിരുന്നു. ബിജെപി- 282 കോണ്‍ഗ്രസ് 44 മറ്റുള്ളവര്‍ 217 ഇതില്‍ ബിജെപിയുടെ സീറ്റ് നില ഏതാണ്ട് എല്ലാ സര്‍വേയിലും പ്രവചനത്തിന് അടുത്ത് വരുന്നുവെങ്കിലും, കോണ്‍ഗ്രസിന്‍റെ വന്‍ തോല്‍വി ആരും മുന്‍കൂട്ടി കാണുന്നില്ല എന്നതാണ് പ്രധാനം.

എല്ലാ എക്സിറ്റ് പോളുകളും 5 ശതമാനം വരെ തെറ്റ് സംഭവിക്കാം എന്നാണ് മുന്‍കൂറായി സമ്മതിക്കാറ്. എന്നാല്‍ 1998 മുതലുള്ള കണക്കുകളില്‍ പ്രധാന എക്സിറ്റ് പോളുകള്‍ അവസാന ഫലവുമായി ഇതില്‍ കൂടുതല്‍ അന്തരമുണ്ടെന്ന് വ്യക്തം. 2009, 2004 എക്സിറ്റ് പോള്‍ ഫലങ്ങള്‍ അവസാന ഫലങ്ങളുമായി ഒരിക്കലും യോജിക്കുന്നില്ല എന്നും കാണാം. വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങുന്ന വോട്ടറില്‍ നിന്നും വിവരങ്ങള്‍ സ്വീകരിച്ചാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്.

വിവരങ്ങള്‍ കടപ്പാട്- ഹിന്ദുസ്ഥാന്‍ ടൈംസ്