" നരേന്ദ്ര, എന്‍റെ സുഹൃത്തേ, അഭിനന്ദനങ്ങള്‍! എന്ത് മഹത്തരമായ വിജയമാണിത് ! നമ്മള്‍ അടുത്ത് തന്നെ കണ്ടുമുട്ടുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു. "

ഭരണത്തുടര്‍ച്ച സാധ്യമാക്കിയ നരേന്ദ്രമോദിക്ക് ലോകത്തിന്‍റെ ഭരണത്തലവന്‍മാരില്‍ നിന്ന് അഭിനന്ദനപ്രവാഹം. അതില്‍ ഏറ്റവും വ്യത്യസ്തമായ അഭിനന്ദനം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്‍റെതാണ്. നരേന്ദ്രമോദിയെ ഫോണില്‍ വിളിച്ച് അഭിനന്ദനമറിയിക്കുന്ന നെതന്യാഹുവിന്‍റെ വീഡിയോയാണ് ട്വിറ്ററില്‍ ഉള്ളത്. 

" നരേന്ദ്ര, എന്‍റെ സുഹൃത്തേ, അഭിനന്ദനങ്ങള്‍! എന്ത് മഹത്തരമായ വിജയമാണിത് ! നമ്മള്‍ അടുത്ത് തന്നെ കണ്ടുമുട്ടുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു. എത്രയും പെട്ടെന്ന് നിങ്ങള്‍ ഒരു സര്‍ക്കാറുണ്ടാക്കൂ. എത്രയും പെട്ടെന്ന് ഞങ്ങളുമൊരു സര്‍ക്കാറുണ്ടാക്കാം. എന്‍റെ വിജയത്തിന് നിങ്ങള്‍ നല്‍കിയ ആശംസകള്‍ക്ക് നന്ദി. പക്ഷേ അതിലൊരു വ്യത്യാസമുണ്ട്. നിങ്ങള്‍ക്കൊരു മുന്നണിയുണ്ടാക്കേണ്ട. എനിക്കത് വേണം. ഇത് വലിയൊരു വ്യത്യാസം തന്നെ. "

ഇസ്രേല്‍ പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ ബെഞ്ചമിന്‍ നെതന്യാഹു മോദിയെ വിളിച്ച് അഭിനന്ദിക്കുന്ന വീഡിയോ ട്വിറ്റ് ചെയ്തിരിക്കുന്നത്. 

Scroll to load tweet…