Asianet News MalayalamAsianet News Malayalam

അഞ്ച് കൊല്ലം എന്ത് ചെയ്തു; 'ഭാരത് മാതാ കീ ജയ്' വിളിച്ച് ചോദ്യത്തില്‍ നിന്നും രക്ഷപ്പെട്ട് ബിജെപി സ്ഥാനാര്‍ത്ഥി

സ്ഥാനാര്‍ത്ഥി വോട്ടര്‍മാരെ അഭിസംബോധന ചെയ്തത്. ചുറ്റും ക്യാമറകളും ഉണ്ടായിരുന്നു. സംസാരിച്ചു കൊണ്ടിരിക്കെ വോട്ടര്‍മാരില്‍ ഒരാള്‍ എഴുന്നേറ്റ് നിന്ന് താങ്കള്‍ അഞ്ചു വര്‍ഷം കൊണ്ട് ഈ മണ്ഡലത്തില്‍ എന്ത് കാര്യമാണ് ചെയ്തതെന്ന് ചോദിച്ചു

BJP candidate escape from  Trouble Say Bharat Mata Ki Jai
Author
New Delhi, First Published May 4, 2019, 1:22 PM IST

ദില്ലി: അഞ്ച് വര്‍ഷം എന്താണ് മണ്ഡലത്തില്‍ ചെയ്തത് എന്ന ചോദ്യത്തിന് ഭാരത് മാതാ കീ ജയ് വിളിച്ച് വേദി വിട്ട് ബിജെപി സ്ഥാനാര്‍ത്ഥി. പശ്ചിമ ദില്ലിയിലെ നിലവിലുള്ള എംപിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ പര്‍വേഷ് സാഹിബ് സിംഗാണ് വിചിത്രമായി വോട്ടറുടെ ചോദ്യത്തെ നേരിട്ടത്. തെരഞ്ഞെടുപ്പിന് മുന്‍പുള്ള പൊതുസമ്പര്‍ക്ക പരിപാടിക്കിടെയായിരുന്നു സംഭവം.

സ്ഥാനാര്‍ത്ഥി വോട്ടര്‍മാരെ അഭിസംബോധന ചെയ്തത്. ചുറ്റും ക്യാമറകളും ഉണ്ടായിരുന്നു. സംസാരിച്ചു കൊണ്ടിരിക്കെ വോട്ടര്‍മാരില്‍ ഒരാള്‍ എഴുന്നേറ്റ് നിന്ന് താങ്കള്‍ അഞ്ചു വര്‍ഷം കൊണ്ട് ഈ മണ്ഡലത്തില്‍ എന്ത് കാര്യമാണ് ചെയ്തതെന്ന് ചോദിച്ചു. ഈ ചോദ്യം കേട്ടതോടെ പര്‍വേഷ് പെട്ടെന്ന് പരിഭ്രമിച്ചു. ചോദ്യത്തിന് മറുപടി പറയാതെ ചോദ്യം ചോദിച്ച വ്യക്തിയോട് എത്രവരെ പഠിച്ചുവെന്ന് തിരിച്ച് ചോദിച്ചു. 

പിന്നീട് മറ്റുള്ളവരോട് എന്തെങ്കിലും ചോദ്യം ഉണ്ടോ എന്ന് ചോദിച്ചു. അപ്പോള്‍ ചോദ്യത്തിന് മറുപടി ലഭിച്ചില്ലെന്ന് വോട്ടര്‍ ആവര്‍ത്തിച്ചപ്പോള്‍ അദ്ദേഹം വേദിയില്‍ നിന്ന് കൂടിനിന്ന ആളുകളോട് ഭാരത് മാതാ കീ ജയ് എന്ന് ഉറക്കെ വിളിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റ് ധ്രുവ് രഠെ അടക്കം ഈ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. ചോദ്യത്തിന് ഉത്തരം മുട്ടിയപ്പോള്‍ ഭാരത് മാതാ കീ ജയ് വിളിച്ച് തടിതപ്പുന്ന ബി.ജെ.പി സ്ഥാനാര്‍ത്ഥി എന്ന് പറഞ്ഞാണ് അദ്ദേഹം വീഡിയോ ഷെയര്‍ ചെയ്തത്.

കഴിഞ്ഞ ദിവസം ബിജെപി എംപിയായ കിരണ്‍ഖേറിന്‍റെ ഭര്‍ത്താവും നടനുമായ അനുപം ഖേറും ഇത്തരത്തില്‍ ഒരു ടെലിവിഷന്‍ ചാനലിന്‍റെ ചോദ്യത്തില്‍ നിന്നും ഭാരത് മാത കീ ജയ് വിളിച്ച് ഒഴിഞ്ഞുമാറിയിരുന്നു.


 

Follow Us:
Download App:
  • android
  • ios