റഫാല്‍ കരാറില്‍ പുറത്തായ രേഖകള്‍ തെളിവായി പരിഗണിക്കാമെന്ന സുപ്രീം കോടതി വിധിക്ക് ശേഷം രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശം കോടതിയലക്ഷ്യമാണെന്നാണ് ബിജെപിയുടെ ആരോപണം. 

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തില്‍ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി വക്താവ് മീനാക്ഷി ലേഖി സുപ്രീം കോടതിയില്‍ പരാതി നല്‍കി. 

റഫാല്‍ കരാറില്‍ പുറത്തായ രേഖകള്‍ തെളിവായി പരിഗണിക്കാമെന്ന സുപ്രീം കോടതി വിധിക്ക് ശേഷം രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശം കോടതിയലക്ഷ്യമാണെന്നാണ് ബിജെപിയുടെ ആരോപണം. മീനാക്ഷി ലേഖിയുടെ പരാതി തിങ്കളാഴ്ച ചീഫ് ജസ‍റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. 

കാവല്‍ക്കാരന്‍ കള്ളനാണെന്ന് രാജ്യത്തിന് ബോധ്യപ്പെട്ടെന്നായിരുന്നു രാഹുല്‍ഗാന്ധിയുടെ പ്രതികരണം. സുപ്രീം കോടതി നീതിയെക്കുറിച്ച് സംസാരിച്ച ഈ ദിവസം ആഘോഷിക്കേണ്ടതാണെന്നും രാഹുല്‍ പറഞ്ഞിരുന്നു. രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.