Asianet News MalayalamAsianet News Malayalam

വോട്ടെണ്ണൽ കേന്ദ്രത്തില്‍ സ്ക്രീനില്‍ നോക്കിയിരുന്നു, തന്‍റെ വോട്ടുമാത്രം കൂടിയില്ല, കുപിതനായി പ്രകാശ് രാജ് ഇറങ്ങിപ്പോയി

മൂന്നു റൗണ്ട് പിന്നിട്ടിട്ടും തന്റെ പേരിനു നേർക്കുള്ള സംഖ്യ മാത്രം 3000നു മുകളിലേക്ക് കേറുന്നില്ല. കുറെ നേരം ശുഭാപ്തി വിശ്വാസം നഷ്ടപ്പെടാതെ നോക്കിയിരുന്ന അദ്ദേഹം ഒടുവിൽ കുപിതനായി 

Prakash Raj Walks out of counting centre after realizing defeat
Author
Bengaluru, First Published May 23, 2019, 12:27 PM IST

ബെംഗളൂരു: ബെംഗളൂരു സെൻട്രലിലെ വോട്ടെണ്ണൽ നടക്കുകയാണ്. ബിജെപിയിലെ പി എസ് മോഹനും കോൺഗ്രസിലെ റിസ്വാൻ അർഷാദും തമ്മിൽ കട്ടയ്ക്കു കട്ട പോരാട്ടം നടക്കുകയാണ്. ആകെ ടെൻഷൻ നിറഞ്ഞ അന്തരീക്ഷം. ഓരോ റൗണ്ട് കഴിയുമ്പോഴും അപ്പോഴത്തെ ഫലങ്ങൾ വിളിച്ചു പറയുന്നുണ്ട്, സ്‌ക്രീനുകളിൽ അക്കങ്ങൾ ഏറിയും കുറഞ്ഞും വന്നു കൊണ്ടിരിക്കുന്നു.  വോട്ടുകൾ കൂടുമ്പോഴും കുറയുമ്പോഴും അതിനനുസരിച്ച് ഓരോ സ്ഥാനാർത്ഥിയുടെയും അണികൾ കയ്യടികളും കൂക്കിവിളികളുമായി അതിനെ സ്വാഗതം ചെയ്യുന്നുണ്ട്. 

ഇതിനിടെ അവിടെ  ഒരാൾ തുടക്കം മുതൽക്കേ വളരെ സംഘർഷ ഭരിതമായ മനസ്സോടെ ഇരിപ്പുണ്ടായിരുന്നു. അത് അതേ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർഥിയായ പ്രകാശ് രാജ് ആയിരുന്നു. തെരഞ്ഞെടുപ്പ് അവസാനിക്കുന്ന സമയം വരെ ടെലിവിഷൻ ചർച്ചകളിലെല്ലാം മറ്റു രണ്ടു സ്ഥാനാർത്ഥികളോടും ഒപ്പം ടെലിവിഷൻ ചാനലുകളിലും സാമൂഹ്യമാധ്യമങ്ങളിലും മറ്റും മുട്ടി നിന്നിരുന്നു അദ്ദേഹവും.

എന്നാൽ പെട്ടിതുറന്ന വോട്ടെണ്ണിയപ്പോൾ മാത്രം വോട്ടെണ്ണൽ കേന്ദ്രത്തിനു പുറത്തെ സ്‌ക്രീനിൽ ആ ഒരു ആവേശം തെളിഞ്ഞുകണ്ടില്ല. മറ്റുള്ള രണ്ടു സ്ഥാനാർത്ഥികളുടെയും പോരാട്ടം ഒരു ലക്ഷം വീതം വോട്ടുകൾ നേടി ഇഞ്ചോടിഞ്ച് തന്നെ മുന്നോട്ടു നീങ്ങി. എന്നാൽ മൂന്നു റൗണ്ട് പിന്നിട്ടിട്ടും തന്റെ പേരിനു നേർക്കുള്ള സംഖ്യ മാത്രം 3000നു മുകളിലേക്ക് കേറുന്നില്ല. കുറെ നേരം ശുഭാപ്തി വിശ്വാസം നഷ്ടപ്പെടാതെ നോക്കിയിരുന്ന അദ്ദേഹം ഒടുവിൽ കുപിതനായി പോളിംഗ് കേന്ദ്രത്തിൽ നിന്നും ഇറങ്ങി തന്റെ വാഹനത്തിലേറി വീട്ടിലേക്ക് തിരിച്ചു പോയി. 

ദേഷ്യപ്പെട്ട് ഇറങ്ങിപ്പോവുന്ന നേരത്ത് മറ്റു രണ്ടു സ്ഥാനാർത്ഥികൾക്കിടയിൽ ഉണ്ടായിരുന്ന ലീഡിനേക്കാൾ കുറവായിരുന്നു പ്രകാശ്‌രാജിന്റെ വോട്ടുകൾ. ഇപ്പോൾ ലീഡ് 20,000 ആണ്. പ്രകാശ്‌രാജിന്റെ വോട്ട് 10,000വും. 
 

Follow Us:
Download App:
  • android
  • ios