Asianet News MalayalamAsianet News Malayalam

വിവാഹ ദിവസം വധുവിന്‍റെ മകനെ മാറ്റിനിര്‍ത്തിയോ?; മറുപടിയുമായി നടന്‍ ദേവപ്രസാദ്

ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ധന്യ ഒരു നൃത്ത സ്കൂളും നടത്തുന്നുണ്ട്. ധന്യയുടെ രണ്ടാം വിവാഹമാണെന്നും, ധന്യയ്ക്ക് ഒരു മകനുണ്ടെന്നും ദേവ പ്രസാദ് നേരത്തെ പറഞ്ഞിട്ടുണ്ട്. 

Actor Devaprasad about marriage with Dhanya Aniyathipraavu Serial vvk
Author
First Published Nov 14, 2023, 1:23 PM IST

കൊച്ചി: അനിയത്തി പ്രാവ് എന്ന സീരിയലിലൂടെ ടിവി പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടനാണ് ദേവ പ്രസാദ്. ഇടുത്തിടെയാണ് ദേവ പ്രസാദ് വിവാഹിതനായത് നര്‍ത്തകിയായ ധന്യയെയാണ് ദേവ പ്രസാദ് ജീവിതത്തില്‍ ഒപ്പം ചേര്‍ത്തത്. വിവാഹത്തിന്‍റെ ചിത്രങ്ങള്‍ അടക്കം ദേവ പ്രസാദ് തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. 

ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ധന്യ ഒരു നൃത്ത സ്കൂളും നടത്തുന്നുണ്ട്. ധന്യയുടെ രണ്ടാം വിവാഹമാണെന്നും, ധന്യയ്ക്ക് ഒരു മകനുണ്ടെന്നും ദേവ പ്രസാദ് നേരത്തെ പറഞ്ഞിട്ടുണ്ട്. വളരെക്കാലമായി അടുത്ത സുഹൃത്തുക്കളായ ഇരുവരും ഒരുഘട്ടത്തില്‍ വിവാഹിതരാകാന്‍ തീരുമാനിക്കുകയായിരുന്നു. വിവാഹത്തിന് ശേഷം ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ദേവ പ്രസാദും ധന്യയും പലകാര്യവും തുറന്നു പറഞ്ഞത്.

"വളരെക്കാലം മുന്‍പ് അറിയാവുന്ന ഒരേ നാട്ടുകാരായിരുന്നു. പിന്നീട് സോഷ്യല്‍ മീഡിയ വഴിയാണ് ബന്ധം സ്ഥാപിച്ചത്. ഒരുഘട്ടത്തില്‍ ഞങ്ങള്‍ കണക്ടായി. പിന്നീട് ജീവിത പ്രയാസങ്ങള്‍ തമ്മില്‍ പങ്കുവച്ച് സൌഹൃദവും പ്രണയവുമായി. എന്നാല്‍ വിവാഹം എന്ന തീരുമാനത്തില്‍ എത്തിയപ്പോള്‍ വീട്ടില്‍ അറിയിച്ചപ്പോള്‍ ബുദ്ധിമുട്ട് ഉണ്ടായിരുന്നു

കാരണം ധന്യയുടെ രണ്ടാം വിവാഹമായിരുന്നു, മോനും ഉണ്ട്. സ്വാഭാവികമായും ഇതറിഞ്ഞാൽ സാധാരണ നാട്ടിൻപുറത്തുകാരായ നമ്മുടെ വീട്ടുകാര്‍ സമ്മതിക്കില്ല. എന്തുകൊണ്ടോ വീട്ടിൽ വലിയ പ്രശ്നങ്ങൾ ഉണ്ടായില്ല. അമ്മയ്ക്ക് കണ്ടിഷ്ടപ്പെട്ടാൽ വിവാഹം ചെയ്യാമെന്നാണ് ഞാൻ പറഞ്ഞത്. നമ്മുടെ വീട്ടിലേക്ക് പറ്റിയ കുട്ടിയാണെന്ന് എനിക്ക് അറിയാമായിരുന്നു, ദേവപ്രസാദ്‌ പറയുന്നു. അമ്മയ്ക്ക് ധന്യയെ ഇഷ്ടപ്പെട്ടു. 

മോൻ ഞങ്ങളുടെ കൂടെ തന്നെയാണ്. രണ്ടാം ക്ലാസ്സിൽ പഠിക്കുന്നു. വിവാഹത്തിന്റെ അന്ന് അവൻ നമ്മുടെ കൂടെ നിന്നില്ല, ഫുൾ കറങ്ങി നടത്തമായിരുന്നു, ഓടിച്ച് പിടിച്ചാണ് ഒരു ഫോട്ടോ എടുത്തത് പോലും. അല്ലാതെ കാണിക്കാതെ ഇരുന്നതല്ല എന്നാണ് അത്തരം വിമര്‍ശനങ്ങള്‍ക്ക് മറുപടി. ഞാൻ അവനെ കല്യാണം കഴിച്ചപോലെയാണ്. ഫുൾടൈം മോൻ കൂടെത്തന്നെയുണ്ടെന്നും മൈൽസ്റ്റോൺ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ദേവ പ്രസാദ്  പറയുന്നു. ദേവ പ്രസാദ് വളരെ കെയറിംഗ് ആണെന്നാണ് ധന്യ പറയുന്നത്. 

എമ്പുരാന്‍ ഷൂട്ടിംഗ് ഇടവേളയില്‍ ലഡാക്ക് മാര്‍ക്കറ്റില്‍ സ്റ്റെലിഷായി ലാലേട്ടന്‍; വീഡിയോ വൈറല്‍

"ശേഷം മൈക്കിൽ ഫാത്തിമ"യുടെ ട്രയ്ലർ ശ്രദ്ധേയമാകുന്നു; മൈക്ക് ഏന്തി കല്യാണി.!

Follow Us:
Download App:
  • android
  • ios