അച്ഛന്‍ സുകുമാരനെ അനുകരിക്കുന്ന നടന്‍ ഇന്ദ്രജിത്തിന്‍റെ വീഡിയോ വൈറല്‍
നായകനായും വില്ലനായും കൊമേഡിയനായും തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന പ്രിയതാരമാണ് ഇന്ദ്രജിത്ത്. പഴയകാല നടന്‍ സുകുമാരന്‍റേയും നടി മല്ലികയുടേയും മകനായ ഇന്ദ്രജിത്ത് അഭിനയത്തിനൊപ്പം പാട്ടിലും കഴിവു തെളിയിച്ചിട്ടുണ്ട്. കോമഡിയും അനുകരണവും തനിക്ക് വഴങ്ങുമെന്ന് വീണ്ടും തെളിയിക്കുകയാണ് താരം. താരത്തിന്‍റെ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്.
Add Asianetnews as a Preferred Source

വീഡിയോയില്‍ അച്ഛന്‍ സുകുമാരനെയാണ് ഇന്ദ്രന്‍ അനുകരിക്കുന്നത്. മല്ലികേ...നീ വാങ്ങിത്തന്ന ഷര്‍ട്ടാണോ കൊള്ളാമോയെന്നാണ് വീഡിയോയില്‍ താരം പറയുന്നത്. അച്ഛനെ അനുകരിക്കുന്ന പ്രിയതാരത്തിന്‍റെ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
