Asianet News MalayalamAsianet News Malayalam

'ഷൂട്ട് തുടങ്ങിയ സന്തോഷത്തിൽ ഇന്നാ പിടിച്ചോളൂ!'; ഋഷിയ റൊമാൻസുമായി അൻഷിത

വലിയ ആരാധകരുള്ള ദമ്പതി കഥാപാത്രങ്ങളാണ് ഋഷിയും സൂര്യയും. ഋഷിയ എന്നാണ് അവർക്ക് ആരാധകർ നൽകിയിരിക്കുന്നത്. അതി മനോഹരമായ പ്രണയരംഗങ്ങളുമായാണ് ഇപ്പോൾ ഋഷിയയുടെ പുതിയ വീഡിയോ എത്തിയിരിക്കുന്നത്.

Actress Anshita Anji with Rishiya Romance Video with bipin
Author
Kerala, First Published Oct 13, 2021, 4:42 PM IST

ഏഷ്യാനെറ്റ് പരമ്പര 'കൂടെവിടെ'യിലെ നായികാ നായകന്മാരായ സൂര്യയും (Surya) ഋഷിയുമായി (Rishi) എത്തുന്നത് ബിപിന്‍ ജോസും അന്‍ഷിത അഞ്‍ജലിയുമാണ്. ഋഷി, സൂര്യ എന്നിവരുടെ മനോഹരമായ  പ്രണയവും അതിന്‍റെ മുന്നോട്ടുള്ള പ്രയാണവുമാണ് പരമ്പരയെ മുന്നോട്ട് നയിച്ചത്. ചെറിയ സമയത്തിനുള്ളിൽ തന്നെ പ്രേക്ഷകരുടെ മനം കവരാൻ പരമ്പരയ്ക്ക് സാധിച്ചു. എന്നാൽ ഇപ്പോൾ പ്രണയമൊക്കെ കഴിഞ്ഞ് ഇരുവരുടെയും വിവാഹമാണോ നടക്കാൻ പോകുന്നത് എന്ന ആകാംക്ഷയിലാണ് പരമ്പരയുടെ പുതിയ വിശേഷങ്ങൾ.


വലിയ ആരാധകരുള്ള ദമ്പതി കഥാപാത്രങ്ങളാണ് ഋഷിയും സൂര്യയും. ഋഷിയ എന്നാണ് അവർക്ക് ആരാധകർ നൽകിയിരിക്കുന്നത്. അതി മനോഹരമായ പ്രണയരംഗങ്ങളുമായാണ് ഇപ്പോൾ ഋഷിയയുടെ പുതിയ വീഡിയോ എത്തിയിരിക്കുന്നത്. വിവാഹ വേഷത്തിൽ എത്തിയ ഇരുവരുടെയും റീൽസ് വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. ഷൂട്ട് തുടങ്ങിയ സന്തോഷത്തിൽ, ഇന്നാ പിടിച്ചോളൂ... എന്ന കുറിപ്പോടെയാണ് അൻഷിത വീഡിയോ പങ്കുവച്ചിരിക്കുന്നത്. 


വിവാഹ വേഷത്തിലുള്ള അൻഷിതയും ബിപിനും ഒരു ഹെലികോപ്ടറിൽ കയറി പോകുന്നതാണ് രംഗം. ഗജനി എന്ന ചിത്രത്തിലെ സൂര്യയുടെ ഡയലോഗിനാണ് ഇരുവരും വീഡിയോ ചെയ്‍തിരിക്കുന്നത്. വളരെ പെട്ടെന്നാണ് വീഡിയോ പ്രേക്ഷകർ ഏറ്റെടുക്കുന്നത്.  


പരമ്പരയുടെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നുള്ള വീഡിയോ ആയതിനാൽ പ്രൊമോയിൽ കണ്ടതുപോലെ എന്തൊക്കെയാണ് കൂടെവിടെയിൽ സംഭവിക്കാനിരിക്കുന്നതെന്നാണ് ആരാധകരുടെ ആകാംക്ഷ.

Follow Us:
Download App:
  • android
  • ios