Asianet News MalayalamAsianet News Malayalam

കരിയറിൽ മനസുകൊണ്ട് ആഗ്രഹിച്ച നിമിഷം; സന്തോഷം പങ്കുവച്ച് അനുമോൾ

കരിയറിലെ ഏറ്റവും സന്തോഷകരമായ ദിവസത്തെക്കുറിച്ച് അനുമോള്‍

Actress Anumol shares the great joy of her career
Author
Thiruvananthapuram, First Published Nov 27, 2021, 1:28 PM IST

ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്‍ടതാരമാണ് അനുമോൾ (anumol rs karthu). തന്മയത്വത്തോടെയുള്ള അഭിനയമാണ് താരത്തെ പ്രേക്ഷകർക്ക് സുപരിചിതയാക്കിയത്. കഥാപാത്രങ്ങളെ രസകരമായി അവതരിപ്പിക്കുന്നതോടൊപ്പം നിഷ്‍കളങ്കമായ ചിരിയും സംസാരശൈലിയുമൊക്കെ അനുമോളെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവളാക്കി. ഇപ്പോഴിതാ തന്‍റെ സ്റ്റാർ മാജിക് പെർഫോമൻസിന് ലഭിച്ച അംഗീകാരത്തെക്കുറിച്ചാണ് താരത്തിന് പറയാനുള്ളത്. തന്‍റെ നേട്ടത്തിൽ ആരാധകരോടെല്ലാം അനുമോള്‍ നന്ദി പറഞ്ഞു.  മണപ്പുറം മിന്നലെ ഫിലിം ആന്‍ഡ് ടിവി അവാര്‍ഡില്‍ ദ് ബെസ്റ്റ് കോമേഡിയന്‍ ഫ്രം സ്റ്റാര്‍ മാജിക് അവാര്‍ഡിനാണ് താരം അർഹയായത്.

അനുമോൾ പങ്കുവച്ച കുറിപ്പിങ്ങനെ...

ഒരുപാട് സന്തോഷം നിറഞ്ഞ ദിവസം ആയിരുന്നു നവംബർ 23. മനസുകൊണ്ട് ഒരുപാട് ആഗ്രഹിച്ചിരുന്നു ഇങ്ങനെ ഒരു ദിനം. കഴിഞ്ഞ നാല് വർഷമായി നിങ്ങളുടെ മുൻപിൽ ഓരോ വേഷത്തിലും ഓരോ ഭാവത്തിലും എത്തുന്നുണ്ട്. അതിൽ എല്ലാം നിങ്ങൾ തന്ന സപ്പോർട്ട് ആണ് എന്നെ ഇന്ന് ഈ മണപ്പുറം മിന്നലെ ഫിലിം ആന്‍ഡ് ടിവി അവാര്‍ഡില്‍ ദ് ബെസ്റ്റ് കോമേഡിയന്‍ ഫ്രം സ്റ്റാര്‍ മാജിക് അവാര്‍ഡിന് അര്‍ഹയാക്കിയത് എന്ന് അഭിമാനത്തോടെ ഞാൻ വിശ്വസിക്കുന്നു.

ഒപ്പം എന്നും എന്‍റെ ഇഷ്ടങ്ങളോടൊപ്പം നിന്ന എന്‍റെ അച്ഛനും അമ്മയ്ക്കും കുടുംബത്തിനും, എന്‍റെ ഷോ ഡയറക്ടർ അനൂപ് ചേട്ടനും ലക്ഷ്മി ചേച്ചിക്കും എന്‍റെ എല്ലാമായ സഹപ്രവർത്തകർക്കും എന്നെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഒപ്പം,  ഈ അവാർഡ് നിങ്ങൾ ഓരോരുത്തർക്കുമായി സമർപ്പിക്കുന്നു. ഇത്തരത്തിലുള്ള ഓരോ പുരസ്കാരങ്ങളും എന്നെ പോലുള്ള കലാകാരികൾക്ക് പ്രവർത്തിക്കുവാൻ കൂടുതൽ ഊർജവും പ്രചോദനവും നൽകുന്ന ഒന്നാണ്. നിങ്ങൾ എല്ലാവരും ഇതുവരെ തന്ന സ്നേഹത്തിനും പിന്തുണയ്ക്കും ഒരിക്കൽ കൂടി ഒരുപാട് നന്ദി.

മലയാള ടെലിവിഷനിലെ ജനപ്രിയ താരങ്ങളിലൊരാളാണ് അനുമോൾ.  അനുജത്തി, സീത, ഒരിടത്തൊരു രാജകുമാരി തുടങ്ങിയ പരമ്പരകളിലൂടെ ശ്രദ്ധേയയായ  അനുമോള്‍ സ്റ്റാർമാജിക്കിലൂടെയാണ് പ്രേക്ഷക ഹൃദയം കീഴടക്കിയത്. അവതാരക എന്ന നിലയിലും അനു മിനിസ്‌ക്രീനില്‍ തിളങ്ങിയിട്ടുണ്ട്. നിലവിൽ പാടാത്ത പൈങ്കിളി, സത്യ എന്ന പെൺകുട്ടി തുടങ്ങിയ പരമ്പരകളിലും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട് അനു.

Follow Us:
Download App:
  • android
  • ios