കൊച്ചി: എന്‍റെ മഴക്കെന്‍റെ പോപ്പി, എന്‍റെ മഴക്കെന്‍റെ പോപ്പിക്കുട എന്ന പാട്ടിന് തന്‍റേതായ വേര്‍ഷനുമായി നടി അനുശ്രീ. കുട ചൂടി മുറിക്കുള്ളില്‍ നിന്ന് പകര്‍ത്തിയ വീഡിയോ ഫേസ്ബുക്കില്‍ തന്‍റെ പേജിലാണ് അനു പങ്കുവച്ചിരിക്കുന്നത്.

''വട്ടാണല്ലേ ????എന്നോട് കുറെപ്പേരു ചോദിച്ചു???അതെന്താ അങ്ങനെ ???
ഇതുകൊണ്ടൊക്കെ തന്നെയാ ചോദിച്ചേ ..'' 
എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.  അനുവിന് ഇതെന്ത് പറ്റിയെന്നാണ് പലരും വീഡിയോക്ക് കമന്‍റ് ചെയ്യുന്നത്. ഇത്തവണ മഴ പെയ്യാത്തതിന്‍റെ കാരണം ഇതാണെന്ന് ചിലര്‍ ട്രോളുന്നുമുണ്ട്.