നടി അനുശ്രീയുടെ അടുത്ത സുഹൃത്ത് വൈദികനായി. വർഷങ്ങളുടെ കാത്തിരിപ്പിനും കഷ്ടപ്പാടിനും ശേഷം സുഹൃത്ത് പൗരോഹിത്യത്തിലേക്ക് കടന്നതിലുള്ള സന്തോഷവും അഭിമാനവും അനുശ്രീ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

ലയാളത്തിന്റെ പ്രിയ താരമാണ് അനുശ്രീ. വെള്ളിത്തിരയിൽ എത്തി ചുരുങ്ങിയ കാലം കൊണ്ടുതന്നെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം സ്വന്തമാക്കിയ അനുശ്രീ, പൊതുവേദിയിൽ തനി നാടൻ ലുക്കിലെത്തുന്നത് മലയാളികൾക്ക് ഏറെ ഇഷ്ടവുമാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ഇത്തരം പോസ്റ്റുകൾ ഇരുകയ്യും നീട്ടി അവർ സ്വീകരിക്കാറുമുണ്ട്. തതവസരത്തിൽ അനുശ്രീ പങ്കുവച്ചൊരു പോസ്റ്റ് ഏറെ ശ്രദ്ധനേടുകയാണ്. തന്റെ അടുത്ത സുഹൃത്ത് വൈദികനായ സന്തോഷവും അഭിമാനവുമാണ് അനുശ്രീ പങ്കുവച്ചത്.

"സച്ചുവേ...ഒരുപാട് സന്തോഷം.. ഒരുപാട് അഭിമാനം.. കാരണം എത്രത്തോളം വർഷത്തെ കാത്തിരിപ്പിനും, കഷ്ടപ്പാടിനും ഒടുവിലാണ് നീ ഈ പൗരോഹത്യത്തിലേക്ക് കടക്കുന്നതെന്ന് എനിക്കറിയാം...ആ വഴികളിലൊക്കെയും ഒരു നല്ല സുഹൃത്തായി കൂടെ നിൽക്കാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം... ജീവിതത്തിൽ ആദ്യമായാണ് ഈ ചടങ്ങ് ഞാൻ നേരിട്ട് കാണുന്നത്.. സന്തോഷവും സങ്കടവും കലർന്ന ഒരുപാട് മുഖങ്ങൾ ഞാൻ അവിടെ കണ്ടു....അതിനെല്ലാം ഒടുവിൽ നിൻ്റെ ഏറ്റവും വലിയ ആഗ്രഹം സഫലമാകുന്നതിന് ഞാനും സാക്ഷിയായി..നിന്നെ ഓർത്ത് ഞങ്ങൾ എന്നും അഭിമാനിക്കും...കാരണം നീ കടന്നു വന്ന് വിജയിച്ച പാത അത്ര എളുപ്പമല്ല സച്ചുവേ.. ജീവിതാവസാനം വരെയും ഈശോയുടെ നല്ല കുഞ്ഞായി നല്ല പുത്രനായി ദൈവത്തോട് ചേർന്ന് നിന്ന് എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കാൻ നിനക്ക് കഴിയട്ടെ..ഈശോയോട് എൻറെ വിശേഷങ്ങൾ പറയാനുള്ള ദൂതനായി എന്നും നീ അവിടെ ഉണ്ടാകണം", എന്നായിരുന്നു അനുശ്രീയുടെ വാക്കുകൾ. സുത്തിനൊപ്പമുള്ള ഫോട്ടോയും അനുശ്രീ പങ്കിട്ടിട്ടുണ്ട്.

സ്വാഭാവിക അഭിനയം കൊണ്ട് പെട്ടെന്ന് തന്നെ ശ്രദ്ധനേടിയ ആളാണ് അനുശ്രീ. ലാൽ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്‌ലെയ്സ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ അനുശ്രീ, ഇതിനോടകം ഒരുപിടി മികച്ച സിനിമകൾ സമ്മാനിച്ചു കഴിഞ്ഞു. ചന്ദ്രേട്ടൻ എവിടെയാ, മഹേഷിന്റെ പ്രതികാരം തുടങ്ങി ഒട്ടനവധി സിനിമകളിൽ ഭാ​ഗമായി. നായികയായും സഹതാരമായുമെല്ലാം അവർ തിളങ്ങി.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്