Asianet News MalayalamAsianet News Malayalam

'ഇനിയുള്ള കാലവും നിങ്ങളുടെ സീതയായി തുടരാമെന്ന പ്രതീക്ഷയിൽ', ധന്യയുടെ വാക്കുകൾ

ഇപ്പോഴിതാ സീത പ്രേക്ഷകരോട് യാത്ര പറയുകയാണ്. പരമ്പര അവസാനിച്ചതിനെ കുറിച്ചാണ് ധന്യ കുറിക്കുന്നത്.

Actress Dhanya Mary Varghese With emotional note after the series Sitakallyanam was over
Author
Kerala, First Published Sep 21, 2021, 6:36 PM IST

സീതാകല്യാണം എന്ന ഏഷ്യാനെറ്റ് പരമ്പരയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ താരമാണ് ധന്യ മേരി വർഗീസ്. നിരവധി സിനിമകളിലടക്കം ധന്യ വേഷമിട്ടെങ്കിലും സീതാകല്യാണത്തിലെ സീതയായിരുന്നു പ്രേക്ഷകരില്‍ പലരുടെയും ഇഷ്‍ട കഥാപാത്രം. നായികയായും സഹനടിയായുമൊക്കെ മലയാള സിനിമയിൽ ധന്യ മേരി വർ​ഗീസ് വേഷമിട്ടിട്ടുണ്ട്. തലപ്പാവ്, റെഡ് ചില്ലീസ്, ദ്രോണ തുടങ്ങിയവയാണ് ധന്യയുടെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങൾ. ഇപ്പോഴിതാ സീത പ്രേക്ഷകരോട് യാത്ര പറയുകയാണ്. പരമ്പര അവസാനിച്ചതിനെ കുറിച്ചാണ് ധന്യ കുറിക്കുന്നത്.


'നമ്മുടെ ഏറെ ഇഷ്‍ടപ്പെട്ട 'സീതാകല്യാണം അവസാന എപ്പിസോഡ് പൂർത്തിയാക്കുമ്പോൾ മനസ്സിൽ ഇടകലർന്ന വികാരങ്ങളാണ്. എന്റെ പ്രിയപ്പെട്ട ടീമിനെ ഞാൻ വല്ലാതെ മിസ് ചെയ്യുമെന്നുറപ്പാണ്. അവസാന ഷോട്ട് വരെ ഞങ്ങൾക്ക് കെയർ നൽകിയ പ്രൊഡ്യൂസർ അരുൺ പിള്ള സർ, സംവിധായകൻ കുറുപ്പ് സർ, ഡിഒപി രഞ്‍ജു മണി. സീത കല്യാണം കുടുംബത്തിലെ എല്ലാ അഭിനേതാക്കൾക്കും ക്രൂവിനും ഇപ്പോൾ എനിക്ക് നന്ദി അറിയിക്കാനുണ്ട്.  ഇത്രകാലവും ഞങ്ങൾക്ക് സ്നേഹവും പിന്തുണയും ചൊരിഞ്ഞ ആരാധകർക്കും നന്ദി. നിങ്ങളുടെ എല്ലാം പ്രതീക്ഷകളും വരാനിരിക്കുന്ന പ്രൊജക്ടുകളിലും കാത്തുസൂക്ഷിക്കാം എന്ന് ഞാൻ കരുതുന്നു. വരാനിരിക്കുന്ന വർഷങ്ങളിലെല്ലാം നിങ്ങളുടെ മനസ്സിൽ സീതയായി  തുടരാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു...'- എന്നാണ് ധന്യ കുറിക്കുന്നത്.


കല്യാൺ ആയി വേഷമിടുന്നതിനിടെ ആയിരുന്നു അനൂപ് കൃഷ്‍ണൻ ബിഗ് ബോസിലേക്ക് പോയത്. തുടർന്ന് ലോക്ക് ഡൗണ്‍ സമയത്തെ നിയന്ത്രണങ്ങളും കാരണം പരമ്പര തൽക്കാലം നിർത്തിവയ്ക്കുകയും ചെയ്‍തു. ബിഗ് ബോസിന് ശേഷവും അനൂപ് പരമ്പരയിലേക്ക് തിരിച്ചെത്തിയില്ല. തുടർന്നാണ് പരമ്പര അവസാനിക്കുന്നതിലേക്കെത്തുന്നത്. ധന്യയുടെ ആദ്യ പരമ്പരയാണ് സീതാ കല്യാണം.


പരമ്പര സീതയുടെ ജീവിതത്തിലൂടെ ആയിരുന്നു കഥ പറഞ്ഞത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios