ദിവ്യാ ഉണ്ണിയുടെ പഴയ ഒരു ഫോട്ടോയാണ് ശ്രദ്ധേയമാകുന്നത്.  നൃത്തവേദിയില്‍ ആദ്യമായി അരങ്ങേറിയതിന്‍റെ ചിത്രമാണ് താരം ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ദിവ്യാ ഉണ്ണി. ചുരുങ്ങിയ കാലം കൊണ്ട് ഒട്ടേറെ മികച്ച കഥാപാത്രങ്ങളായി എത്തിയ ദിവ്യ ഉണ്ണി നൃത്തരംഗത്തുനിന്നാണ് സിനിമയിലേക്ക് ചുവടുവച്ചത്. കലോത്സവ വേദികളില്‍ നിറസാന്നിധ്യമായ താരം പിന്നീട് സിനിമയില്‍ അനശ്വരമായ നിരവധി കഥാപാത്രങ്ങള്‍ക്ക് ജന്മം നല്‍കി. വിവാഹം കഴിഞ്ഞ് സിനിമയില്‍ നിന്ന് മാറിനില്‍ക്കുകയാണെങ്കിലും നൃത്തത്തോടുള്ള സ്നേഹം ദിവ്യ കൈവിട്ടിട്ടില്ല.

Add Asianetnews as a Preferred SourcegooglePreferred

സിനിമയില്‍ സജീവമല്ലെങ്കിലും ദിവ്യാ സോഷ്യല്‍ മീഡിയയില്‍ ഇന്നും താരത്തിന് നിരവധി ആരാധകരുണ്ട്. വിശഷങ്ങളെല്ലാം താരം പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോള്‍ ദിവ്യാ ഉണ്ണിയുടെ പഴയ ഒരു ഫോട്ടോയാണ് ശ്രദ്ധേയമാകുന്നത്. നൃത്തവേദിയില്‍ ആദ്യമായി അരങ്ങേറിയതിന്‍റെ ചിത്രമാണ് താരം ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. ഈ ചിത്രത്തിനൊപ്പം തന്നെ സൂര്യ ഫെസ്റ്റിവലിലില്‍ അടുത്ത കാലത്ത് അവതരിപ്പിച്ച നൃത്തത്തിന്‍റെ ചിത്രവും ദിവ്യ പങ്കുവച്ചിട്ടുണ്ട്.

View post on Instagram

"നാലാം വയസില്‍ പെന്നെത്ത് ഭഗവതി ക്ഷേത്രത്തില്‍ ഞാന്‍ അരങ്ങേറിയ ചിത്രം, അടുത്തിടെ സൂര്യ ഫെസ്റ്റിവലില്‍ അവതരിപ്പിച്ച നൃത്തരൂപത്തില്‍ നിന്നുള്ള ചിത്രം. ഒരു കാര്യം മാറ്റമില്ലാതെ തുടരുകയാണ്. അത് മറ്റൊന്നുമല്ല, എന്‍റെ അമ്മയ്ക്ക് മഞ്ഞ നിറത്തോടുള്ള സ്നേഹം. എന്‍റെ എല്ലാ കോസ്റ്റ്യൂമുകളും തെരഞ്ഞെടുക്കുന്നത് അമ്മയാണ്'- ദിവ്യ ഉണ്ണി കുറിക്കുന്നു. പൊതുവേദികളിലും സാമൂഹിക മാധ്യമങ്ങളിലും സജീവമാകുന്നതിന് പിന്നാലെ താരത്തിന്‍റെ തിരിച്ചുവരവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.