മകൻ ജനിച്ചത് മുതലുള്ള ഓരോ കാര്യങ്ങളും മേഘ്ന സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.

സിനിമാ പ്രേമികള്‍ക്ക് ആഘാതമുണ്ടാക്കിയ വാര്‍ത്തയായിരുന്നു ചിരഞ്‍ജീവി സര്‍ജയുടെ(chiranjeevi sarja) അകാലവിയോഗം. മേഘ്ന(meghna raj) നാലുമാസം ഗർഭിണിയായിരിക്കെയാണ് ചിരഞ്ജീവി സർജയുടെ വിയോഗം. ഭർത്താവിന്റെ മരണ ശേഷം തന്റെ മകനുമൊത്ത് ജീവിതം മുന്നോട്ട് കൊണ്ടുപോകയാണ് മേഘ്ന. മകനൊപ്പമുള്ള ചെറിയ ചെറിയ സന്തോഷങ്ങൾ താരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുമുണ്ട്. റയാൻ രാജ് സർജ എന്നാണ് മേഘ്ന കുഞ്ഞിന് നൽകിയിരിക്കുന്ന പേര്. ഇന്നിതാ ഒന്നാം പിറന്നാൾ(birthday) ആഘോഷിക്കുകയാണ് ജൂനിയർ ചീരു. 

റയാനുമായുള്ള മനോഹരമായ ചിത്രങ്ങളോടൊപ്പമാണ് മേഘ്ന തന്റെ സന്തോഷം ആരാധകരുമായി പങ്കുവച്ചത്. 
മേഘ്‌ന തന്റെ കുട്ടിക്കുറുമ്പനെ ഉമ്മകൾ കൊണ്ട് മൂടുന്നത് ചിത്രത്തിലൂടെ കാണാം. ഒരേപോലുള്ള നൈറ്റ് ഡ്രസ്സ് ധരിച്ചാണ് മേഘ്നയും മകനും ചിത്രങ്ങളിൽ കാണപ്പെടുന്നത്. നിരവധി പേരാണ് ജൂനിയർ സിക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്. 

View post on Instagram
 

മകൻ ജനിച്ചത് മുതലുള്ള ഓരോ കാര്യങ്ങളും മേഘ്ന സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. പത്താം മാസത്തിലാണ് മേഘ്ന കുഞ്ഞിന്  പേരിട്ടതെങ്കിലും, അതുവരെ ജൂനിയർ സി എന്നാണ് എല്ലാവരും റയാനെ വിളിച്ചിരുന്നത്. അടുത്തിടെ മേഘ്ന അഭിനയത്തിലേക്ക് തിരികെ വന്നിരുന്നു. പുതിയ സിനിമയിൽ മുഖ്യ വേഷമാണ് മേഘ്ന അവതരിപ്പിക്കുന്നത്.

കഴിഞ്ഞ വർഷം ജൂണിലായിരുന്നു ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത വിയോ​ഗം. ഭർത്താവിന്റെ വിയോഗത്തിലും മേഘ്ന തളരാതെ പിടിച്ചുനിന്നത് കുഞ്ഞ് കാരണമായിരുന്നു. ഒക്ടോബർ 22 നാണ് മേഘ്ന ആൺകുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞ് പിറന്നത് അച്ഛനമ്മമാരുടെ വിവാഹ നിശ്ചയം നടന്ന തീയതിയിൽ എന്ന പ്രത്യേകത കൂടിയുണ്ട്.