മൃദ്വ എന്ന് പേരിട്ട യുട്യൂബ് ചാനലിൽ മൃദുലയെ പെണ്ണുകാണാൻ യുവ എത്തിയ നിമിഷങ്ങളാണ് പങ്കുവച്ചിരിക്കുന്നത്

ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായ മൃദുല വിജയും യുവ കൃഷ്ണയും വിവാഹിതരാകുന്ന വാർത്ത അടുത്തിടെയാണ് പുറത്തുവന്നത്. പിന്നാലെ വിവാഹനിശ്ചയ വിശേഷങ്ങളും നിശ്ചയ ദിവസത്തെ ചിത്രങ്ങളും വീഡിയോയും വൈറലാവുകയും ചെയ്തു. ചിത്രങ്ങൾക്ക് പുറമെ ചില റൊമാന്റിക് ചിത്രങ്ങൾ കൂടി ഇരുവരും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. നിശ്ചയത്തിനെടുത്ത ചിത്രങ്ങളും പ്രണയാർദ്രമായ പുതുവർഷ ചിത്രങ്ങളും താരങ്ങള്‍ പങ്കുവച്ചിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

ഇപ്പോഴിതാ മൃദുലയും യുവയും ഒരുമിച്ച് തുടങ്ങിയ യൂട്യൂബ് ചാനലിലൂടെ രസകരമായ ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ്. മൃദ്വ എന്ന് പേരിട്ട ചാനലിൽ മൃദുലയെ പെണ്ണുകാണാൻ എത്തിയ യുവയുടെ ദൃശ്യങ്ങളാണ് പങ്കുവച്ചിരിക്കുന്നത്.

കുടുംബസമേതമാണ് യുവ പെണ്ണുകാണലിന് എത്തിയത്. കസവ് സാരിയിൽ മുല്ലപ്പൂ ചൂടി ചായയുമായി മൃദുല എത്തി. ഇതിന് പിന്നാലെയാണ് രസകരമായ മുഹൂർത്തങ്ങൾ. ആദ്യം ചായ അമ്മയ്ക്ക് നേരെ നീട്ടിയപ്പോൾ, യുവയ്ക്ക് കൊടുക്കാൻ അമ്മ പറയുന്നു. യുവയുടെ അടുത്തേക്ക് ചായ കൊണ്ടുപോകുന്ന മൃദുലയോട് 'അമ്മയ്ക്ക് കൊടുത്തില്ലേ' എന്നായി യുവ. 'പെണ്ണിന്‍റെ കൈ വിറയ്ക്കുന്നതെന്താ'- എന്ന് അടുത്ത ചോദ്യം. പിന്നിൽ നിന്ന് 'വിടടാ.. പരീക്ഷിക്കല്ലേ' എന്ന് പറഞ്ഞപ്പോഴാണ് യുവ ചായക്കപ്പ് എടുത്തത്. ഒറിജിനൽ പെണ്ണുകാണൽ റാഗിങ് എന്ന കുറിപ്പോടെയാണ് താരങ്ങൾ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

YouTube video player