2022 ഏപ്രിൽ 28നായിരുന്നു മൈഥിലി-സമ്പത്ത് വിവാഹം.

ലയാളികളുടെ പ്രിയ നടിയാണ് മൈഥിലി. സിനിമയിൽ എത്തി ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒരുപിടി മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിക്കാൻ താരത്തിനായി. ഈ വർഷം ഏപ്രിലിൽ ആയിരുന്നു മൈഥിലിയുടേയും ആര്‍ക്കിടെക്റ്റായ സമ്പത്തിന്റെയും വിവാഹം. ഇപ്പോഴിതാ താൻ അമ്മ ആകാൻ പോകുന്ന വിവരം പങ്കുവച്ചിരിക്കുകയാണ് താരം. 

Add Asianetnews as a Preferred SourcegooglePreferred

തിരുവോണദിനത്തിലാണ് അമ്മയാകാൻ പോകുന്ന വിവരം മൈഥിലി അറിയിച്ചത്. “ഓണാശംസകൾ, ഞാൻ മാതൃത്വത്തിലേക്ക് പ്രവേശിച്ച സന്തോഷം എല്ലാവരുമായും പങ്കിടുന്നു,”എന്നാണ് മൈഥിലി ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചത്. ഭർത്താവ് സമ്പത്തിനൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. 

View post on Instagram

2022 ഏപ്രിൽ 28നായിരുന്നു മൈഥിലി-സമ്പത്ത് വിവാഹം. പത്തനംതിട്ട കോന്നി സ്വദേശിയാണ് ബ്രെറ്റി ബാലചന്ദ്രൻ എന്ന മൈഥിലി. പാലേരി മാണിക്യം എന്ന ചിത്രത്തിലൂടെയായിരുന്നു മൈഥിലി വെള്ളിത്തിരയിലെത്തിയത്. ചിത്രത്തിലെ മൈഥിലിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മമ്മൂട്ടിയാണ് ചിത്രത്തിൽ നായകനായി എത്തിയത്. തിരക്കഥാകൃത്ത് ടി എ റസാഖ് ഈ ചിത്രത്തിൽ ഒരു ഗസൽ ഗായകന്റെ വേഷം ചെയ്തിരിക്കുന്നു. ടി പി രാജീവന്റെ തിരക്കഥയിൽ രഞ്ജിത്ത് ബാലകൃഷ്ണൻ ആണ് തിരക്കഥ എഴുതിയത്. രഞ്ജിത്ത് ബാലകൃഷ്ണൻ തന്നെയാണ് സംവിധാനവും നിർവഹിച്ചത്. എ വി അനൂപ്മഹാ സുബൈർ എന്നിവരായിരുന്നു നിർമ്മാണം. 

ഗായികയുമാണ് മൈഥിലി. ലോഹം എന്ന ചിത്രത്തിന് വേണ്ടിയാണ് മൈഥിലി ഗായികയായത്. മോഹൻലാൽ നായകനായി എത്തിയ ചിത്രമാണ് ലോഹം. ആൻഡ്രിയ ആയിരുന്നു നായിക. അജ്മൽ, വിജയ രാഘവൻ, സിദ്ധിഖ്, അബു സലിം തുടങ്ങി വൻ താരനിര അണിനിരന്ന ചിത്രം കൂടിയാണിത്. 

View post on Instagram

കേരള കഫെ, ചട്ടമ്പിനാട്, ഈ അടുത്തകാലത്ത്, സാൾട്ട് ആൻഡ് പെപ്പർ, നല്ലവൻ, ബ്രേക്കിംഗ് ന്യൂസ്, മാറ്റിനി, മായാമോഹിനി, നാടോടിമന്നൻ, വെടിവഴിപാട്, ഞാൻ, ലോഹം, മേരാ നാം ഷാജി എന്നിവയാണ് മൈഥിലിയുടെ ശ്രദ്ധേയ ചിത്രങ്ങൾ.