നടൻ വിജയുമായുള്ള ബന്ധം, അഭിനയം നിർത്തുന്നു, വിവാഹം തുടങ്ങിയ അഭ്യൂഹങ്ങൾക്ക് നടി തൃഷ ഇൻസ്റ്റാഗ്രാമിലൂടെ പരിഹാസരൂപേണ മറുപടി നൽകി. വ്യാജ വാർത്തകളെ താരം തൻ്റെ പോസ്റ്റിൽ എടുത്തുപറഞ്ഞു.
കഴിഞ്ഞ ഏതാനും നാളുകളായി സിനിമാമേഖലയിലെ വിവാദ താരമാണ് നടി തൃഷ. നടനും ടിവികെ അധ്യക്ഷനുമായ വിജയ്ക്ക് എതിരെ ഭാര്യ സംഗീത നൽകിയ വിവാഹമോചന ഹർജിയാണ് ഇതിന് കാരണം. വിജയിയും ഒരു നടിയുമായി അവിഹത ബന്ധമുണ്ടെന്ന് സംഗീതയുടെ ഹർജിയിൽ പറഞ്ഞിരുന്നു. ഈ നടി തൃഷയാണെന്നായിരുന്നു അഭ്യൂഹങ്ങൾ. ഇതിനിടെ ഒരു വിവാഹചടങ്ങിൽ പങ്കെടുക്കാൻ തൃഷയും വിജയിയും ഒന്നിച്ചെത്തിയതും വലിയ ചർച്ചയായി മാറി.
അടുത്തിടെ തൃഷ അഭിനയ ജീവിതം ഉപേക്ഷിക്കുകയാണെന്ന തരത്തിൽ പ്രചരണങ്ങൾ നടന്നിരുന്നു. താരം വിവാഹിതയാകാൻ പോകുന്നുവെന്നും പ്രചരണം നടന്നു. ഇപ്പോഴിതാ ഈ അഭ്യൂഹങ്ങൾക്ക് പരിഹാസത്തോടെ മറുപടി നൽകിയിരിക്കുകയാണ് തൃഷ. തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് തൃഷ മറുപടി നൽകിയിരിക്കുന്നത്.
"ഞാൻ സിനിമ ഉപേക്ഷിച്ചു. ഒരു ബിസിനസുകാരനെ വിവാഹം കഴിഞ്ഞു. ആള് ധനികനാണ്. ഇന്നലെ വരെയുള്ള റിപ്പോർട്ട് പ്രകാരം രണ്ട് വയസ്സ് തികഞ്ഞ നാല് കുട്ടികളേയും ഞാൻ വളർത്തുന്നുണ്ട്. ഇനി വേറെ എന്തെങ്കിലും ഞാൻ ഉൾപ്പെടുത്തേണ്ടതുണ്ടോ? അതോ ഇന്നത്തെ ക്വാട്ട കഴിഞ്ഞോ?", എന്നാണ് ദേഷ്യത്തിന്റെ ഇമോജിക്കൊപ്പം തൃഷ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.
കഴിഞ്ഞ ദിവസങ്ങളിൽ സ്നേഹം, സമാധാനം, ആത്മാഭിമാനം എന്നിവയെക്കുറിച്ചുള്ള ഒന്നിലധികം പോസ്റ്റുകൾ തൃഷ പങ്കുവച്ചിരുന്നു. "ഞാൻ പ്രധാനപ്പെട്ടൊരു കാര്യം പഠിച്ചിട്ടുണ്ട്. സമാധാനമാണ് ശരിയേക്കാൾ വിലയേറിയത്. വിശദീകരണത്തേക്കാൾ നല്ലത് നിശബ്ദതയാണ്. ഞാൻ പുഞ്ചിരിക്കുകയും സമാധാനം നിലനിർത്തുകയും ചെയ്യുന്നു. സ്നേഹമില്ലാതെ എല്ലാം അർത്ഥശൂന്യമാണ്", എന്നായിരുന്നു അതിൽ ഏതാനും ചില പോസ്റ്റുകളിൽ താരം കുറിച്ചിരുന്നത്. അതേസമയം, കറുപ്പ് എന്ന ചിത്രമാണ് താരത്തിന്‍റേതായി വരാനിരിക്കുന്നത്. സൂര്യയാണ് ചിത്രത്തിലെ നായകന്‍. മെയ്യില്‍ പടം തിയറ്ററില്‍ എത്തും.



