Asianet News MalayalamAsianet News Malayalam

റീൽസിൽ രസകരമായ വീഡിയോയുമായി ഐശ്വര്യ; റിവഞ്ചെടുത്ത് നലീഫും

ഇരുവരുടെയും പ്രണയാർദ്രമായ വിശേഷങ്ങളിലൂടെയാണ് പരമ്പര ഇപ്പോൾ മുന്നോട്ടുപോകുന്നത്. എന്നാൽ ഓഫ് സ്ക്രീനിൽ വലിയൊരു ഫൈറ്റ് നടക്കുകയാണ്. 

Aishwarya ramsai with a funny video on reels naleef gea with Revenge video
Author
Kerala, First Published Aug 29, 2021, 7:47 PM IST

ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് മൗനരാഗം. ഏഷ്യാനെറ്റിൽ സംപ്രേഷണം ആരംഭിച്ചതുമുതൽ തന്നെ പരമ്പരയെയും വേഷമിടുന്ന താരങ്ങളെയും മലയാളികൾ ഏറ്റെടുത്തിരുന്നു. മൗനരാഗത്തിൽ പ്രധാന കഥാപാത്രങ്ങളായ കിരണിനെയും കല്യാണിയെയും അവതരിപ്പിക്കുന്നത് തമിഴ് താരങ്ങളായ നലീഫും ഐശ്വര്യ റാംസായിയുമാണ്.

ഇരുവരുടെയും പ്രണയാർദ്രമായ വിശേഷങ്ങളിലൂടെയാണ് പരമ്പര ഇപ്പോൾ മുന്നോട്ടുപോകുന്നത്. എന്നാൽ ഓഫ് സ്ക്രീനിൽ വലിയൊരു ഫൈറ്റ് നടക്കുകയാണ്. വലിയ കൂട്ടുകാരായ ഐശ്വര്യയും നലീഫും റീൽസ് വഴിയാണ് ഏറ്റുമുട്ടുന്നത്. രസകരമായ ഈ ഏറ്റുമുട്ടലിന്റെ ത്രില്ലിലാണ് ആരാധകരും.

ഐശ്വര്യ പങ്കുവച്ച റീലാണ് തുടക്കം. കോഫി ഷോപ്പിലിരിക്കുന്ന നലീഫിനെയും ശ്രീശ്വേതയേയും ഉൾപ്പെടുത്തി മുഖത്തിന്റെ രൂപം മാറ്റുന്ന ഫിൽട്ടർ ഉപയോഗിച്ചുള്ള റീൽ ആണ് ഐശ്വര്യ പങ്കുവച്ചത്. എന്നാൽ പിന്നാലെയിതാ നലീഫ് മറ്റൊരു വീഡിയോ പങ്കുവച്ചിരിക്കുകയാണ്. ഐശ്വര്യയുടെ മുഖം വികൃതമായ ഒരു വീഡിയോ ആണ് നലീഫ് പങ്കുവച്ചിരിക്കുന്നത്.

'റിവഞ്ച് കിട്ടി, എങ്ങനെയുണ്ട് ഐശ്വര്യ...പാവം എന്നു കരുതിയാ ഫിൽട്ടർ ഉപയോഗിച്ചത്, അല്ലെങ്കിൽ ഇതിലും കൂടുതൽ തന്നിരിക്കും..' എന്നാണ് നലീഫ് കുറിക്കുന്നത്. ഇതിന് മറുപടി കമന്റുമായി ഐശ്വര്യ എത്തുന്നുണ്ട്. ' യേ ഡാ.. ഇപ്പടി പണ്ട്രേ..നീ, താനേ പോസ്റ്റ് പണ്ണ പെർമിഷൻ കൊടുത്തേ.., മവനെ.. ഇര് ഗവനിച്ചിക്കിറേൻ ഉന്നെ..' എന്നായിരുന്നു ഐശ്വര്യയുടെ കമന്റ്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Naleef Gea (@naleef_gea)

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios