മണിക്കൂറുകള്‍ക്കുള്ളഇല്‍ 1.7 ലക്ഷത്തിലേറെ ലൈക്കുകളാണ് ഈ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്

മകള്‍ അനൗഷ്കയുടെ പിറന്നാള്‍ കുടുംബസമേതം ആഘോഷിച്ച് അജിത്ത് കുമാര്‍. മകള്‍ക്കും ഇളയ മകന്‍ ആദ്വികിനും അജിത്ത് കുമാറിനുമൊപ്പമുള്ള പിറന്നാള്‍ ആഘോഷ ചിത്രം ശാലിനിയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. മണിക്കൂറുകള്‍ക്കുള്ളഇല്‍ 1.7 ലക്ഷത്തിലേറെ ലൈക്കുകളാണ് ഈ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. അനൗഷ്കയുടെ പതിനാറാം പിറന്നാള്‍ ആണ് ഇന്ന്.

Add Asianetnews as a Preferred SourcegooglePreferred

വ്യക്തിജീവിതത്തില്‍ സ്വകാര്യതയ്ക്ക് ഏറെ പ്രാധാന്യം കൊടുക്കുന്ന താരമാണ് അജിത്ത് കുമാര്‍. അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളുടെ ചിത്രങ്ങളും വളരെ കുറച്ചുമാത്രമേ സോഷ്യല്‍ മീഡിയയില്‍ എത്താറുള്ളൂ. ശാലിനിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഈ താരകുടുംബത്തിന്‍റെ ചിത്രങ്ങള്‍ പലതും പങ്കുവെക്കപ്പെടാറ്. 2022 അവസാനമാണ് ശാലിനി ഇന്‍സ്റ്റയില്‍ അക്കൗണ്ട് ആരംഭിച്ചത്.

അതേസമയം ഒരു ചിത്രം മാത്രമാണ് കഴിഞ്ഞ വര്‍ഷം അജിത്ത് കുമാറിന്‍റേതായി പുറത്തെത്തിയത്. ആക്ഷന്‍ ഹെയ്സ്റ്റ് വിഭാഗത്തില്‍ പെട്ട ചിത്രം സംവിധാനം ചെയ്തത് എച്ച് വിനോദ് ആയിരുന്നു. പ്രീ റിലീസ് ഹൈപ്പിനൊത്ത പ്രേക്ഷകാഭിപ്രായം നേടുന്നതില്‍ പരാജയപ്പെട്ട ചിത്രമായിരുന്നു ഇത്. എന്നാല്‍ ബോക്സ് ഓഫീസില്‍ തകര്‍ന്നില്ല ചിത്രം. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 194.5 കോടിയാണ് ചിത്രത്തിന്‍റെ ലൈഫ് ടൈം ഗ്രോസ്. 

View post on Instagram

മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന വിടാ മുയര്‍ച്ചിയാണ് അജിത്തിന്‍റേതായി ഇനി വരാനിരിക്കുന്ന ചിത്രം. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ അര്‍ജുന്‍ സര്‍ജ, തൃഷ, റെജിന കസാന്‍ഡ്ര, ആരവ് തുടങ്ങിയവരും അഭിനയിക്കുന്നു. ലൈക്ക പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുഭാസ്കരന്‍ അല്ലിരാജ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം നീരവ് ഷാ ആണ്. എഡിറ്റിംഗ് എന്‍ ബി ശ്രീനിവാസ്, സംഗീതം അനിരുദ്ധ് രവിചന്ദര്‍. 2023 ഒക്ടോബര്‍ 4 ന് അസര്‍ബൈജാനിലാണ് സിനിമയുടെ ചിത്രീകരണത്തിന് തുടക്കമായത്. വേതാളം, വിവേകം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മറ്റൊരു അജിത്ത് കുമാര്‍ ചിത്രത്തിനുകൂടി അനിരുദ്ധ് സംഗീതം പകരുകയാണ്.

ALSO READ : ജയറാമിനൊപ്പം ഉറപ്പിക്കാമോ മമ്മൂട്ടിയെ? കാത്തിരുന്നവര്‍ക്ക് സര്‍പ്രൈസുമായി 'ഓസ്‍ലര്‍' ട്രെയ്‍ലര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം