ശ്രീനിവാസന്‍റെ മകനും നടനുമായ ധ്യാൻ ശ്രീനിവാസൻ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ‘ലവ് ആക്ഷൻ ഡ്രാമ’.  നിവിൻ പോളിയും നയൻതാരയും വേഷമിടുന്നത്.

ശ്രീനിവാസന്‍റെ മകനും നടനുമായ ധ്യാൻ ശ്രീനിവാസൻ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ‘ലവ് ആക്ഷൻ ഡ്രാമ’. നിവിൻ പോളിയും നയൻതാരയും വേഷമിടുന്നത്.
ചിത്രത്തിൽ നിവിൻ പോളിയാണ് ദിനേശൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നയൻതാര ശോഭ എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു.

ശ്രീനിവാസൻ, അജു വർഗീസ്, മല്ലികാ സുകുമാരൻ, ജൂഡ് ആന്റണി എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. അജു വര്‍ഗീസാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്‍റെ വിശേഷങ്ങള്‍ക്കിടയില്‍ നിര്‍മാതാവായ അജു വര്‍ഗീസ് സംവിധായകൻ ധ്യാൻ ശ്രീനിവാസനെ ട്രോളി ഫേസ്ബുക്കില്‍ പോസ്റ്റിട്ടതാണ് വാര്‍ത്തയാകുന്നത്. 

ശ്രീനിവാസന് സീന്‍ വിവരിച്ചു കൊടുക്കുന്ന ധ്യാനിന്റെ ഫോട്ടോ പോസ്റ്റ് ചെയ്ത ശേഷം ഒരു കുറിപ്പും അജു ചേര്‍ത്തു. 'നിനക്ക് ഇത് ഒക്കെ അറിയാമോ ഡേയ്' എന്നായിരുന്നു അത്.
'സ്റ്റാർട്ട് ആക്ഷൻ കട്ട് ഇതിൽ ഏതാണ് മനസ്സിലാവാത്തത്' എന്ന ശ്രീനിവാസന്റെ ഫേമസ് ഡയലോഗും പോസ്റ്ററിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അവസാന ഘട്ട ഷൂട്ടിങ് പുരോഗിമിക്കന്ന ചിത്രം ഓണത്തിന് തിയേറ്ററുകളിലെത്തും.