ചടങ്ങില്‍ നിരവധി താരങ്ങള്‍ പങ്കെടുത്തെങ്കിലും ഉദ്ഘാടനം നിര്‍വഹിച്ചത് ഇവരാരുമല്ല. അജുവിന്‍റെ നാല് മക്കള്‍ ചേര്‍ന്നാണ് ടൂല ലൂല ഉദ്ഘാനം ചെയ്തത്.

കൊച്ചി: സിനിമയ്ക്ക് പുറമെ പല മലയാളി താരങ്ങളും ബിസ്സിനസ്സിലേക്ക് തിരിയാറുണ്ട്. താരങ്ങളുടെ ഭാര്യമാരും ബിസിനസ് രംഗത്തേക്ക് തിരിയാറുണ്ട്. വസ്ത്രം, ഹോട്ടല്‍ മേഖലയാണ് സാധാരണ ഇങ്ങനെ താരങ്ങള്‍ തിരഞ്ഞെടുക്കാറ്. നടൻ അജു വര്‍ഗീസിന്റെ ഭാര്യ അഗസ്റ്റീനയും ബിസിനസ്സിലേയ്ക്ക് തിരിയുന്നു. കുട്ടികള്‍ക്കുവേണ്ടിയുള്ള ബ്യൂട്ടിക്കും ഹെയര്ഡ സലൂണുമാണ് അഗസ്റ്റീന ആരംഭിച്ചിരിക്കുന്നത്. കൊച്ചിയിൽ കലൂരിൽ സ്റ്റേഡിയം ലിങ്ക് റോഡില്‍ 'ടൂല ലൂല' എന്ന പേരില്‍ തുടങ്ങിയ സലൂണ്‍ ഉദ്ഘാടനത്തിന് നിരവധി താരങ്ങളാണ് എത്തിയത്.

Add Asianetnews as a Preferred SourcegooglePreferred

ചടങ്ങില്‍ നിരവധി താരങ്ങള്‍ പങ്കെടുത്തെങ്കിലും ഉദ്ഘാടനം നിര്‍വഹിച്ചത് ഇവരാരുമല്ല. അജുവിന്‍റെ നാല് മക്കള്‍ ചേര്‍ന്നാണ് ടൂല ലൂല ഉദ്ഘാനം ചെയ്തത്. ഫാഷന്‍ ഡിസൈനറായ അഗസ്റ്റീന മാതൃദിനത്തോട് അനുബന്ധിച്ചാണ് തന്‍റെ സംരംഭം തുടങ്ങിയിരിക്കുന്നത്. 

ആസിഫ് അലിയും കുടുംബവും, മംമ്ത മോഹൻദാസ്, അർജുൻ അശോകൻ,നിരഞ്ജന അനൂപ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തി. മംമ്ത മോഹന്‍ദാസായിരുന്നു ആദ്യവില്‍പ്പന. സംഗീത സംവിധായകൻ ഷാൻ റഹ്മാന്റെ ഭാര്യ സൈറ റഹ്മാൻ ആണ് ഷോപ്പിന്റെ ഇന്റീരിയർ ഡിസൈനിങ് നിർവഹിച്ചിരിക്കുന്നത്.