ആഭാസം സിനിമയിൽ ബെം​ഗളൂരുവിൽ വർക്ക്‌ ചെയുമ്പോൾ താനിരിക്കെ ഒരു നടിയോട്‌ അലൻസിയർ മോശമായി സംസാരിച്ചുവെന്ന്‌ ശീതൾ ശ്യാം ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണത്തിനിടെ വിവാദ പരാമർശം നടത്തിയ നടൻ അലൻസിയറിനെതിരെ സാമൂഹ്യമാധ്യമങ്ങളിലുൾപ്പെടെ വ്യാപകപ്രതിഷേധം ഉയരുകയാണ്. പെണ്‍ പ്രതിമ നൽകി പ്രലോഭിപ്പിക്കരുതെന്ന പരാമർശത്തിനെതിരെ സമൂഹമാധ്യമങ്ങളിലും വിമർശനങ്ങളും എതിര്‍ പോസ്റ്റുകളും ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് ശീതൾ ശ്യാം തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ അലൻസിയറിന്‍റെ മുന്‍കാല പ്രവര്‍ത്തികള്‍ അടക്കം പറഞ്ഞാണ് വിമര്‍ശിക്കുന്നത്. 

ആഭാസം സിനിമയിൽ ബെം​ഗളൂരുവിൽ വർക്ക്‌ ചെയുമ്പോൾ താനിരിക്കെ ഒരു നടിയോട്‌ അലൻസിയർ മോശമായി സംസാരിച്ചുവെന്ന്‌ ശീതൾ ശ്യാം ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. പ്രായം ചെന്ന നടി ഉറങ്ങുമ്പോൾ അലൻസിയർ ഫോണിൽ വീഡിയോ ഷൂട്ട്‌ ചെയ്യാൻ ശ്രമിച്ചുവെന്നും ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ തമാശയാക്കിയെന്നും ശീതള്‍ പറയുന്നുണ്ട്. 

പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

ആഭാസം സിനിമയിൽ ബാംഗ്ലൂർ വർക്ക്‌ ചെയുമ്പോൾ ആണ് ഇയാൾ ഞാൻ ഇരിക്കെ ഒരു നടിയോടു മോശം വർത്തമാനം പറയുകയും ഞങ്ങൾ അയാളെ തിരുത്തി സംസാരിക്കാൻ താല്പര്യം ഇല്ല എന്നു പറഞ്ഞു എഴുന്നേറ്റു പോരുകയും ചെയ്തത്. പിന്നെ മറ്റൊരു നടിയുടെ അടുത്ത് മോശം ആയി പെരുമാറാൻ നോക്കുകയും മീടൂ ആരോപണം വരെ നേരിടുകയും ഉണ്ടായിരുന്നു അന്ന് ആ നടിക്കൊപ്പം ഞാൻ നിന്നു കൊണ്ടു പലയിടത്തും സംസാരിക്കാൻ ശ്രമിച്ചു.

പിന്നീട് അപ്പൻ സിനിമയിൽ വർക്ക്‌ ചെയുമ്പോൾ എന്നെ ഇയാൾ കാണുകയും അപ്പോൾ അയാൾ ഒരു കമന്‍റ് പറഞ്ഞു ഓ,... WCC ആളുകൾ ഉണ്ട് ശൂഷിച്ചു സംസാരിക്കണം എന്നൊക്കെ അതേ സെറ്റിൽ ഉള്ള പ്രായം ചെന്ന നടി കിടന്നു ഉറങ്ങുമ്പോൾ (ഇന്ന് അയാൾക്കൊപ്പം അവാർഡ് വാങ്ങിയ നടി )മൊബൈൽ ഫോൺ ഉപോയിഗിച്ചു അവരുടെ ഉറക്കം ഷൂട്ട്‌ ചെയ്യാൻ ശ്രമിച്ചു ഞാനും കൂടെ ഉണ്ടായിരുന്ന ഹെയർ സ്റ്റൈൽ ചെയ്യുന്ന പെണ്‍കുട്ടിയെ കൂട്ടി അവരെ ഉറക്കത്തിൽ നിന്നും വിളിച്ചു അവർ എഴുന്നേറ്റു അയാളോട് ആ വീഡിയോ ഡിലീറ്റ് ചെയണം എന്നു പറഞ്ഞു അപ്പോ അയാൾ ഇളിച്ചു തമാശ ചെയ്തത് ആണെന്നു പറഞ്ഞു അയാളെ കൊണ്ടു ഡിലീറ്റ് ചെയ്യിപ്പിച്ചു. അയാൾ എന്തൊക്കയോ പറഞ്ഞു റൂമിൽ നിന്നു പോയി.

ടേക്ക് സമയം പോലും മദ്യ ലഹരി യിൽ ഉള്ള ഇയാൾ ഒരു ദിവസം അയാൾക്ക് പരിചയം ഉള്ള ട്രാൻസ് വുമൺ വ്യക്തിയുടെ നമ്പർ എന്‍റെ അടുത്ത് ചോദിക്കാൻ മടിയായി മേക്കപ്പ് ആര്‍ടിസ്റ്റായ ആയ ഒരു ആളുടെ അടുത്ത് പറഞ്ഞു വിട്ടു ഞാൻ മേക്കപ്പ് ആര്‍ടിസ്റ്റിനോട് ചോദിച്ചു അയാൾക്കു എന്നോട് നേരിട്ട് ചോദിച്ചു കൂടെ ഇതിനുപോലും നാണമായി നില്‍ക്കുന്ന ഒരാളോണോ അയാൾ അതോ അഭിനയിക്കാണോ എന്ന്. അയാൾ ഓരേ സമയം ക്യാമറയ്ക്ക് മുൻപിൽ ജീവിതത്തിൽ അഭിനയിക്കുന്ന യഥാർത്ഥ കലാകാരനാണ് ഈ ആര്‍ടിസ്റ്റ് ബേബി 

അയാൾക്കു കൊടുകേണ്ടത്‌ ആൺ പ്രതിമ അല്ല
തങ്കൻ ചേട്ടന്‍റെ...,,,,, പറഞ്ഞാൽ കൂടിപ്പോകും,,മലരേ നിന്നെ കാണാതിരുന്നാൽ

അസാന്നിധ്യത്തിലും താരമായി മമ്മൂട്ടി: മമ്മൂട്ടി നേരിട്ട് സ്വീകരിക്കാത്ത അവാര്‍ഡ് ചിത്രവും വൈറല്‍

വിജയ്‍യുടെ ശമ്പളത്തിന് പിന്നിലെ രഹസ്യം; കടുത്ത ആരോപണം, വിജയ് ആരാധകര്‍ കലിപ്പില്‍.!