ചിത്രങ്ങളിലെ ഏറെ ശ്രദ്ധേയമായ ഡയലോഗുകള്‍ പറയുന്ന ഭാഗങ്ങളാണ് വീഡിയോയിലുള്ളത്. 

രോ സിനിമയ്ക്കും അനുയോജ്യമായ രീതിയിൽ ഭാഷാ ശൈലികൾ കൊണ്ടുവരുന്നവരാണ് സിനിമാ താരങ്ങൾ. ഇതിൽ മുന്നിൽ നിൽക്കുന്നത് മമ്മൂട്ടിയാണെന്ന് നിസംശയം പറയാനാകും. ഏത് ഭാഷാ ശൈലിയെയും അതിന്റെ സ്വാഭാവികത ഒട്ടും ചോരാതെ അവതരിപ്പിക്കാൻ താരത്തിന് ഇതിനോടകം സാധിച്ചിട്ടുണ്ട്. 

Add Asianetnews as a Preferred SourcegooglePreferred

ഓരോ കഥാപാത്രങ്ങളിലൂടെ മമ്മൂട്ടി പരീക്ഷിക്കാത്ത മലയാളം സംസാര ശൈലികളില്ലെന്ന് തന്നെ പറയാനാകും. അത്തരത്തിൽ വ്യത്യസ്ത ശൈലികളില്‍ സംസാരിക്കുന്ന മമ്മൂട്ടി കഥാപാത്രങ്ങളെ കോര്‍ത്തിണക്കിയ ഒരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

12 ശൈലികളിൽ മമ്മൂട്ടി സംസാരിക്കുന്ന വീഡിയോ ആണിത്. വള്ളുവനാടന്‍ മലയാളം പറയുന്ന വാത്സല്യത്തിലെ രാഘവനും, തൃശൂര്‍ക്കാരനായ പ്രാഞ്ചിയേട്ടനും, ഇടുക്കിക്കാരനായ ലൗഡ് സ്പീക്കറും, കോട്ടയം കുഞ്ഞച്ചനും, പുത്തന്‍പണത്തിലെ തുളു കലര്‍ന്ന മലയാളവും, കുഞ്ഞനന്തന്റെ കടയിലെ കണ്ണൂരുകാരനുമെല്ലാം വീഡിയോയിലുണ്ട്. ബസ് കണ്ടക്ടറിലെ മലപ്പുറം ശൈലി, പണ്ടത്തെ കോഴിക്കോടന്‍ ശൈലി, കാഴ്ചയിലെ ആലപ്പുഴക്കാരന്‍, അമരത്തിലെ കടപ്പുറം ഭാഷ, പത്തനംതിട്ടക്കാരന്‍ മാത്തുക്കുട്ടി, രാജമാണിക്യം എന്നിവയും വീഡിയോയിലെത്തുന്നുണ്ട്.

ചിത്രങ്ങളിലെ ഏറെ ശ്രദ്ധേയമായ ഡയലോഗുകള്‍ പറയുന്ന ഭാഗങ്ങളാണ് വീഡിയോയിലുള്ളത്. ഇതില്‍ ഉള്‍പ്പെടാത്ത മമ്മൂട്ടി ചെയ്ത മറ്റു കഥാപാത്രങ്ങളും അവരുടെ ശൈലികളും വീഡിയോക്ക് താഴെ കമന്റുകളായി വരുന്നുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona