മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ബിഗ് ബജറ്റ് ചിത്രമാണ് മോഹൻലാലിന്റേതായി പുറത്തിറങ്ങാനുള്ളത്.

ഫാദേഴ്‌സ് ഡേയിൽ അച്ഛമ്മാരെ കുറിച്ചുള്ള ഓർമ്മകളുമായി നിരവധി പേരാണ് രം​ഗത്തെത്തിയത്. സിനിമാ താരങ്ങളും അവരുടെ പിതാവിനൊപ്പമുള്ള ചിത്രങ്ങളും കുറിപ്പുകളും പങ്കുവച്ചു. ഇപ്പോഴിതാ മോഹൻലാൽ പങ്കുവച്ച ഫോട്ടോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.

Add Asianetnews as a Preferred SourcegooglePreferred

ഫേസ്ബുക്കിലൂടെയാണ് താരം പിതാവിനൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്. ‘ഹാപ്പി ഫാദേഴ്‌സ് ഡേ’ എന്ന് ചിത്രത്തിനൊപ്പം കുറിക്കുകയും ചെയ്തിട്ടുണ്ട്.

സംസ്ഥാന നിയമ വകുപ്പിൽ സെക്രട്ടറിയായാണ് മോഹൻലാലിന്റെ അച്ഛൻ വിശ്വനാഥൻ നായർ വിരമിച്ചത്. കേരളത്തിലെ ശ്രദ്ധേയമായ പല നിയമ നിർമാണത്തിന്റെയും ബിൽ തയാറാക്കുന്നതിന് നേതൃത്വം വഹിച്ചത് അദ്ദേഹമായിരുന്നു. 2007ലാണ് അദ്ദേഹം അന്തരിച്ചത്.

അതേസമയം, മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ബിഗ് ബജറ്റ് ചിത്രമാണ് മോഹൻലാലിന്റേതായി പുറത്തിറങ്ങാനുള്ളത്. ഓഗസ്റ്റ് 12നായിരിക്കും ചിത്രം റിലീസ് ചെയ്യുക.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona