1999ൽ റിലീസ് ചെയ്ത നേസം പുതുസ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് രഞ്ജിത്തും പ്രിയയും പ്രണയത്തിലാവുന്നതും വിവാഹിതരാകുന്നതും.

വിവാഹ മോചിതരായി ഏഴ് വർഷം പിന്നീടുമ്പോൾ വീണ്ടും ഒന്നുചേരാൻ തീരുമാനിച്ചിരിക്കുകയാണ് നടൻ രഞ്ജിത്തും നടി പ്രിയ രാമനും. ഇരുവരും ഒന്നിച്ചുവെന്നുള്ള വാർത്തകൾ തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സമൂഹമാധ്യമത്തിൽ രഞ്ജിത്ത് പങ്കുവച്ച കുറിപ്പും ചിത്രങ്ങളുമാണ് ഈ വാർത്തകള്‍ക്ക് ആധാരം.

Add Asianetnews as a Preferred SourcegooglePreferred

ഇരുവരുടെയും 22-ാം വിവാഹ വാർഷിക ദിനത്തിലാണ് പ്രിയയുമൊത്തുള്ള ചിത്രങ്ങൾ രഞ്ജിത്ത് പങ്കുവച്ചിരിക്കുന്നത്. ‘ആരാധകരുടെ സ്നേഹാശംസകളാൽ ഞങ്ങളുടെ ഇപ്പോഴത്തെ ജീവിതം വളരെ മനോഹരമായിരിക്കുന്നു’, എന്നാണ് ചിത്രത്തോടൊപ്പം രഞ്ജിത്ത് കുറിക്കുന്നത്.

1999ൽ റിലീസ് ചെയ്ത 'നേസം പുതുസ്' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് രഞ്ജിത്തും പ്രിയയും പ്രണയത്തിലാവുന്നതും വിവാഹിതരാകുന്നതും. എന്നാൽ 2014ൽ ഇരുവരും വിവാഹമോചിതരായി. ശേഷം രഞ്ജിത്ത് നടി രാഗസുധയെ വിവാഹം ചെയ്തുവെങ്കിലും ഒരു വർഷത്തിനുള്ളിൽ ഇവർ വേർപിരിയുകയും ചെയ്തു.

View post on Instagram

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona