വേലായുധം എന്ന സിനിമയിൽ വിജയ്‌ക്കൊപ്പം നടി അഭിനയിച്ചിരുന്നു. 

ബാലതാരമായി എത്തി പിന്നീട് നടിയായി മലയാളികളുടെ മനസില്‍ ഇടം നേടിയ താരമാണ് ശരണ്യ മോഹൻ. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും താരം തിളങ്ങി. വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്ത് കുടുംബവുമായി ബന്ധപ്പെട്ട തിരക്കുകളിലേക്ക് ചേക്കേറിയെങ്കിലും സമൂഹമാധ്യമങ്ങളിൽ സജീവമാണ് ശരണ്യ. ഇപ്പോഴിതാ ശരണ്യ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്.

Add Asianetnews as a Preferred SourcegooglePreferred

വേലായുധം എന്ന സിനിമയിൽ വിജയ്‌ക്കൊപ്പം നടി അഭിനയിച്ചിരുന്നു. ഇതിന്റെ ഓർമ്മകളാണ് ശരണ്യ പങ്കുവെയ്ക്കുന്നത്. ‘വേലായുധം റിലീസ് ചെയ്‌ത്‌ 10 വർഷങ്ങൾ കഴിഞ്ഞെങ്കിലും പലരും ഇപ്പോഴും എന്നെ ദളപതി തങ്കച്ചി എന്ന് വിളിക്കാറുണ്ട്. ഒരു നല്ല അഭിനേതാവും മികച്ച മനുഷ്യനുമായ അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്യാൻ സാധിച്ചതിൽ അഭിമാനമുണ്ട്. ഈ സ്പെഷ്യൽ ദിനത്തിൽ വിജയ് അണ്ണന് പിറന്നാൾ ആശംസകൾ നേരുന്നു’, എന്നാണ് ശരണ്യ കുറിച്ചത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona