Asianet News MalayalamAsianet News Malayalam

'വാൽക്കണ്ണാടി' നാളെ മുതല്‍; മാറ്റിനി ഷോയുമായി ഏഷ്യാനെറ്റ്

സിനിമ സംബന്ധിച്ച ചോദ്യോത്തര പരിപാടി, രസകരമായ ഗെയിമുകള്‍, മറ്റ് വിവിധ കലാപരിപാടികള്‍ എന്നിവയൊക്കെ നിറഞ്ഞ ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഷോയായിരിക്കും 'വാല്‍ക്കണ്ണാടി'

Arya is elated to host Valkkannadi in asianet
Author
Thiruvananthapuram, First Published Oct 17, 2021, 11:19 AM IST

ഏറെ വ്യത്യസ്തവും രസകരവുമായ മറ്റൊരു ഷോയുമായി വീണ്ടും ഏഷ്യാനെറ്റ്. ജനപ്രിയ താരങ്ങൾ അവരുടെ വിശേഷങ്ങളും രസകരമായ ഗെയിമുകളുമൊക്കെയായി എത്തുന്ന ഷോയുമായാണ് ഇത്തവണ ഏഷ്യാനെറ്റ് എത്തുന്നത്.  'വാൽക്കണ്ണാടി' എന്ന പേരിലുള്ള ഷോയുടെ പ്രൊമോ വീഡിയോ പുറത്തിറങ്ങി. ബിഗ് ബോസ്, ബഡായ് ബംഗ്ലാവ് താരം ആര്യയാണ് അവതാരകയായി എത്തുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത.  

സിനിമ സംബന്ധിച്ച ചോദ്യോത്തര പരിപാടി, രസകരമായ ഗെയിമുകള്‍, മറ്റ് വിവിധ കലാപരിപാടികള്‍ എന്നിവയൊക്കെ നിറഞ്ഞ ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഷോയായിരിക്കും 'വാല്‍ക്കണ്ണാടി'. ശീലങ്ങള്‍ മാറ്റാം എന്ന് പറഞ്ഞുകൊണ്ടാണ് പരിപാടിയുടെ പ്രമോ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. ഒക്ടോബർ 18 മുതൽ തിങ്കൾ മുതൽ വെള്ളിവരെ ഉച്ചയ്ക്ക് ഒരു മണിക്കാണ് ഷോ സംപ്രേഷണം ചെയ്യുക. 

വീട്ടമ്മമാരെ ലക്ഷ്യം വച്ചാണ് മാറ്റിനി ഷോ  വാൽക്കണ്ണാടി എത്തുന്നത്. 'ഇനി ശീലങ്ങൾ മാറ്റാം... നിങ്ങളുടെ ഉച്ചനേരങ്ങൾ സജീവമാക്കാൻ ഇനി വാൽക്കണ്ണാടി...' എന്നാണ് പ്രമോയ്ക്ക് ചാനൽ നൽകിയിരിക്കുന്ന അടിക്കുറിപ്പ്. പലപ്പോഴും കുക്കറി ഷോകളും മറ്റുമാണ് ഉച്ചയ്ക്ക് സംപ്രേഷണം ചെയ്യുന്നതെങ്കിൽ വ്യത്യസ്ത പരീക്ഷണവുമായാണ് പുതിയ ഷോ എത്തുന്നത്.

Follow Us:
Download App:
  • android
  • ios