Asianet News MalayalamAsianet News Malayalam

സീതാകല്ല്യാണം ഉടന്‍ തിരിച്ചെത്തുന്നു: രാജേശ്വരിക്ക് പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തി അജയുടെ കൊലപാതകം

സംപ്രേക്ഷണം ചെയ്തിരുന്ന പരമ്പരകൾ എത്രയും വേഗം പ്രേക്ഷകരിലേക്കെത്തുമെന്നാണ് ഏഷ്യാനെറ്റ് അറിയിക്കുന്നത്. ഉദ്യോഗജനകമായ മുഹൂർത്തങ്ങിലേക്ക് നീങ്ങി സീതാകല്ല്യാണം.

asianet serials back soon seethakalyanam serial review
Author
Kerala, First Published May 28, 2020, 9:01 PM IST

പ്രേക്ഷകരുടെ ഇഷ്ടപരമ്പരകളിലൊന്നായ സീതാകല്യാണം തിരിച്ചെത്തുന്നു.  ഇതുസംബന്ധിച്ച് ഏഷ്യാനെറ്റ് പുതിയ പ്രൊമോ പുറത്തുവിട്ടു. സഹോദരസ്‌നേഹത്തിന്റെ ആഴം വൈകാരിക തീവ്രതയോടെ ഒപ്പിയെടുക്കുന്ന സീതാകല്ല്യാണം പറയുന്നത് സീത, സ്വാതി, ശ്രാവണി എന്നീ മൂന്ന് സഹോദരിമാരുടെ കഥയാണ്. മൂവരുടെയും ആത്മബന്ധവും അവരെ തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുന്ന രാജേശ്വരി എന്ന അമ്മായിയമ്മയും, ആരുടെകൂടെ നില്‍ക്കണം എന്നറിയാതെ കുഴയുന്ന സീതയുടേയും സ്വാതിയുടേയും ഭര്‍ത്താക്കന്മാരായ കല്ല്യാണ്‍, അജയ് എന്നിവരും പരമ്പരയിലേക്ക് പ്രേക്ഷകശ്രദ്ധ ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്. പുതുതായി വന്ന പ്രൊമോയില്‍ അജയിയെ മരണത്തില്‍നിന്നും രക്ഷിക്കുന്ന ഹരി, ജാമ്യം കിട്ടി പുറത്തിറങ്ങുന്ന രാജേശ്വരിക്ക് വെല്ലുവിളിയാകുന്നു. ഇനി പരമ്പര മുന്നോട്ടുപോകുന്നത് ഉദ്യോഗജനകമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് എന്നാണ് പ്രൊമോ സൂചിപ്പിക്കുന്നത്.

സീതയെ കൊല്ലാനും സ്വത്ത് കയ്യടക്കാനുമുള്ള രാജേശ്വരിയുടെ തന്ത്രങ്ങളില്‍ അജയ് പെട്ടുപോകുകയാണുണ്ടായത്. തീപ്പൊരി ഭാസ്‌ക്കരന്‍ എന്ന ഗുണ്ടയുടേയും രാജേശ്വരിയുടെ സെക്രട്ടറിയായ മൂര്‍ത്തിയുടേയും സഹായത്തോടെ സീതയെ ഇല്ലാതാക്കാനാണ് രാജേശ്വരി പദ്ധതിയിടുന്നത്. എന്നാല്‍ അത്യാഹിതം സംഭവിക്കുന്നത് രാജേശ്വരി ഏറെ സ്‌നേഹിക്കുന്ന മകന്‍ അജയിക്കുമാണ്. തീപ്പൊരി ഭാസ്‌ക്കരന്റെ കൂടെ അറിയാതെ പെട്ടുപോയ മൂര്‍ത്തിയും, രാജേശ്വരിയുമടക്കം എല്ലാവരും ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. താന്‍ ചെയ്ത പാതകം കറങ്ങിത്തിരിഞ്ഞ് രാജേശ്വരിക്കുമുന്നില്‍ വന്‍ വെല്ലുവിളി ഉയര്‍ത്തുകയാണ്.

പോലീസ് ചോദ്യം ചെയ്യുമ്പോള്‍ എല്ലാം കല്ല്യാണാണ് ചെയ്തത്, എനിക്കൊന്നുമറിയില്ല എന്നുമാത്രമാണ് രാജേശ്വരി പറയുന്നത്. ആശുപത്രിയില്‍ ബോധം തെളിയുന്ന അജയ്ക്ക് നടന്ന കാര്യങ്ങളെല്ലാം ഓര്‍ത്തെടുക്കാന്‍ കഴിയുന്നുണ്ട്. അജയിയെ റെയില്‍വേ ട്രാക്കില്‍നിന്നും രക്ഷപ്പെടുത്തിയത് ഒരു അപരിചിതനാണെങ്കിലും, ബാക്കി കാര്യങ്ങളെല്ലാം നോക്കിയത് കുടുംബക്കാരനായിട്ടുള്ള ഹരിയാണ്. നടന്നതെല്ലാം അജയിയോട് ഹരി പറയുന്നുണ്ട്. അമ്മയാണ് തന്നെ അപകടപ്പെടുത്താന്‍ ശ്രമിച്ചത് എന്നറിഞ്ഞ അജയ് ആകെ ഞെട്ടിയിരിക്കുകയാണ്. അതേസമയം വീട്ടില്‍ സ്വാതിയുടെ സമനില തെറ്റിയ തരത്തിലാണ് കാര്യങ്ങള്‍. ലോക്ക്ഡൗണിന്‍റെ ഭാഗമായി ഷൂട്ടിങ് നിര്‍ത്തിയതോെടെയാണ് പരമ്പരയുടെ സംപ്രേഷണം താല്‍ക്കാലികമായി നിര്‍ത്തിയത്. പരമ്പര എത്രയും വേഗം പ്രേക്ഷകരിലേക്കെത്തുമെന്നാണ് ഏഷ്യാനെറ്റ് അറിയിക്കുന്നത്.

Follow Us:
Download App:
  • android
  • ios