Asianet News MalayalamAsianet News Malayalam

കേക്കിൽ 'സൈക്കിൾ ലൂയിസും മീശ മാധവനും'; സ്നേഹസമ്മാനത്തിന് സന്തോഷം പങ്കുവച്ച് മണിക്കുട്ടൻ

അതേസമയം ബിഗ് ബോസ് വിജയി ആരാണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. സീസൺ മൂന്നിന്‍റെ വോട്ടിങ് മെയ് 29ന് അവസാനിച്ചിരുന്നു

bigg boss contestant Manikuttan sharing the joy of the gift of love
Author
Thiruvananthapuram, First Published Jun 20, 2021, 5:02 PM IST

ബിഗ് ബോസ് മലയാളം സീസൺ മൂന്നിൽ ഏറ്റവുമധികം ജനപ്രീതി നേടിയ മത്സരാർത്ഥികളിൽ ഒരാളാണ് മണിക്കുട്ടൻ. ബിഗ് ബോസ് വീട്ടിൽ മികച്ച മത്സരം കാഴ്ചവച്ച താരം ഷോ അവസാനിച്ചിട്ടും ചർച്ചകളിൽ നിറഞ്ഞുനിൽക്കുകയാണ്. ബിഗ് ബോസ് വീട്ടിലെ വിവിധ ടാസ്കുകളിലായി മണിക്കുട്ടൻ ചെയ്ത വേഷങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു.

ടാസ്കിനിടെ അവതരിപ്പിച്ച സൈക്കിൾ ലൂയിസ്, മീശ മാധവൻ, ജിനോസ് മുസ്തഫ തുടങ്ങിയ കഥാപാത്രങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. സോഷ്യൽ മീഡിയയിൽ ഈ ദൃശ്യങ്ങളെല്ലാം വൈറലാവുകയും ചെയ്തു. ഇപ്പോഴിതാ, ബിഗ് ബോസ് വീട്ടിനുള്ളിൽ മണിക്കുട്ടൻ തകർത്താടിയ കഥാപാത്രങ്ങളെ വീണ്ടും മണിക്കുട്ടന് മുമ്പിൽ എത്തിച്ചിരിക്കുകയാണ് ഒരു സുഹൃത്ത്.

ഒരു കേക്കിലാണ് ഈ കഥാപാത്രങ്ങളുടെ രൂപം സൃഷ്ടിച്ച് ജോണ്‍സ് എന്ന സുഹൃത്ത് മണിക്കുട്ടന് സമ്മാനിച്ചത്. കേക്കിന് പിന്നിൽ ഇരിക്കുന്ന തന്‍റെ ചിത്രം മണിക്കുട്ടൻ തന്നെയാണ് പങ്കുവച്ചരിക്കുന്നത്. തന്‍റെ ജീവിത്തിന്‍റെ ഒരു ഭാഗമാണിതെന്നും മണിക്കുട്ടൻ ചിത്രത്തിൽ പറയുന്നു. 

അതേസമയം ബിഗ് ബോസ് വിജയി ആരാണെന്ന്  അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. സീസൺ മൂന്നിന്‍റെ  വോട്ടിങ് മെയ് 29ന് അവസാനിച്ചിരുന്നു.  താമസം നേരിട്ടാലും ഫിനാലെ ഉണ്ടാവുമെന്നു തന്നെയാണ് സംഘാടകര്‍ ഇപ്പോള്‍ അറിയിക്കുന്നത്. മണിക്കുട്ടന്‍, ഡിംപല്‍ ഭാല്‍, സായ് വിഷ്‍ണു, അനൂപ് കൃഷ്‍ണന്‍, നോബി മാര്‍ക്കോസ്, കിടിലം ഫിറോസ്, റിതു മന്ത്ര, റംസാന്‍ മുഹമ്മദ് എന്നിവരില്‍ ഒരാള്‍ ആയിരിക്കും ബിഗ് ബോസ് മലയാളം സീസണ്‍ 3 ടൈറ്റില്‍ വിജയി.  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

Follow Us:
Download App:
  • android
  • ios