നേരത്തെ ആരാതിക്കെതിരായ ആരോപണം അവരുടെ പേര് പരാമര്‍ശിക്കാതെയാണ് റിയാസ് പങ്കുവച്ചത്.  കോപ്പിയടിക്കുമ്പോൾ കുറഞ്ഞപക്ഷം അതിന് ക്രഡിറ്റ് കൊടുക്കണം എന്നാണ് റിയാസ് പറഞ്ഞത്. 

തിരുവനന്തപുരം: ബിഗ്ബോസ് താരം ഡോ.റോബിൻ രാധാകൃഷ്ണനും നടിയും സംരംഭകയുമായ ആരതി പൊടിയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞ ഫെബ്രുവരി 16നാണ് നടന്നത്. സോഷ്യല്‍ മീഡിയയില്‍ വന്‍ വാര്‍ത്തയായിരുന്നു ഈ ചടങ്ങ്. എന്നാല്‍ അതിന് പിന്നാലെ ആരതി പൊടിയും വിവാഹ നിശ്ചയ ചടങ്ങില്‍ അണിഞ്ഞ വസ്ത്രം സംബന്ധിച്ച് വിവാദം ഉയര്‍ന്നിരുന്നു. തങ്ങളുടെ ഡിസൈന്‍ കോപ്പിയടിച്ചാണ് ആരതി വിവാഹ നിശ്ചയത്തിന് ധരിച്ച ലെഹങ്ക ഉണ്ടാക്കിയത് എന്നാണ് ജെസാഷ് സ്റ്റുഡിയോ എന്ന ഡിസൈനർ ആരോപിച്ചത്. 

ഇത് ഏറ്റെടുത്ത് ബിഗ് ബോസ് സീസൺ 4 താരമായ റിയാസ് രംഗത്ത് എത്തി. നേരത്തെ തന്നെ റിയാസ് റോബിന്‍ ശത്രുത സോഷ്യല്‍ മീഡിയയില്‍ വലിയ വാര്‍ത്തയാണ്. എന്നാല്‍ തങ്ങൾക്ക് തെറ്റ് പറ്റിയതാണെന്നും ആരതി പൊടിക്കുണ്ടായ വേദനയിൽ ക്ഷമ ചോദിക്കുകയാണെന്നും വ്യക്തമാക്കി സ്ഥാപനം പിന്നീട് വിശദീകരണ കുറിപ്പ് പങ്കുവെച്ചിരുന്നു. ഇതോടെ വിഷയത്തിൽ ശക്തമായി പ്രതികരിച്ച് റോബിൻ രാധാകൃഷ്ണന്‍ രംഗത്ത് എത്തി. 

നേരത്തെ ആരാതിക്കെതിരായ ആരോപണം അവരുടെ പേര് പരാമര്‍ശിക്കാതെയാണ് റിയാസ് പങ്കുവച്ചത്. കോപ്പിയടിക്കുമ്പോൾ കുറഞ്ഞപക്ഷം അതിന് ക്രഡിറ്റ് കൊടുക്കണം എന്നാണ് റിയാസ് പറഞ്ഞത്. ഇതിന് പിന്നാലെ ആരതി പൊടി തന്‍റെ ഭാഗം വിശദീകരിച്ച് രംഗത്തെത്തി. വേണെമെങ്കിൽ ആരോപണത്തെ നിയമപരമായി തന്നെ നേരിടാം ആരതിയുടെ പ്രതികരണം. വ്യാജ ആരോപണം ഉയർത്തിയ റിയാസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആരതി പൊടി വ്യക്തമാക്കി.

എന്നാല്‍ അതിന് പിന്നാലെ നാടകീയമായി ആരതിക്കെതിരായ ആരോപണത്തില്‍ നിന്നും ജെസാഷ് സ്റ്റുഡിയോ എന്ന ഡിസൈനര്‍ സ്ഥാപനം പിന്‍വാങ്ങി. തങ്ങളുടെ ഡിസൈൻ ആണ് ആരതി ഉപയോഗിച്ചതെന്ന് തെറ്റിധരിച്ചെന്നും വിവാഹ നിശ്ചയ ദിവസം തന്നെ ആരതിക്കുണ്ടായ വേദനയിൽ ക്ഷമ ചോദിക്കുന്നുവെന്നും സ്ഥാപനം പറഞ്ഞു. റിയാസുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നും ഇവര്‍ വ്യക്തമാക്കിയതോടെ ഈ തര്‍ക്കം റിയാസും റോബിന്‍ ആരതി ജോഡികളും നേരിട്ടായി.

View post on Instagram

അതിന് പിന്നാലെയാണ് റോബിന്‍റെ അതിവൈകാരികമായ പോസ്റ്റ് വരുന്നത്. 'അപ്പോൾ കോസ്റ്റ്യൂം: ആരതി പൊടി. നോട്ട്-ആരതി പൊടി ഇപ്പോൾ ഔദ്യോഗികമായി എന്റെ പെണ്ണായിരിക്കുകയാണ്. അവൾക്ക് ചുറ്റും നടക്കുന്ന എല്ലാ കാര്യങ്ങളും ഞാൻ കാണുന്നുണ്ട്. ഇപ്പോൾ ഇക്കാര്യത്തിൽ ഞാന്‍ പ്രതികരിക്കുന്നില്ല. ഇനിയും ആരെങ്കിലും എന്റെ പെണ്ണിനെ മനപ്പൂർവ്വം വേദനിപ്പിക്കാൻ ശ്രമിച്ചെങ്കിൽ അവന്റെ മൂക്കാമണ്ട ഞാൻ അടിച്ച് കറക്കും, അത് ചെയ്തിരിക്കും, അതുകൊണ്ട് സൂക്ഷിച്ചോ, ഇതൊരു മുന്നറിയിപ്പായി എടുക്കണം', ആരതിയുടെ ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ട് കൊണ്ട് റോബിന്‍ കുറിച്ചത്.

ആരുടെയും പേര് പറയുന്നില്ലെങ്കിലും റോബിന്‍ ഉദ്ദേശിച്ചത് റിയാസിനെയാണ് എന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം. റോബിന്‍റെ ആരാധകര്‍ ഏറെ ആവേശത്തോടെയാണ് ഈ പോസ്റ്റിന് അടിയില്‍ കമന്‍റ് ചെയ്യുന്നത്. 

'ആരാണ് ആരതി പൊടി ? ഇപ്പോൾ നിങ്ങൾക്ക് ഊഹിക്കാൻ കഴിയുന്നുണ്ടോ?'- ശ്രദ്ധനേടി പോസ്റ്റ്

മുഖ്യമന്ത്രിയുടെ അനു​ഗ്രഹം വാങ്ങി വധൂവരന്മാർ; കുശലം പറഞ്ഞ് മോഹൻലാൽ; പ്രൗഢ ​ഗംഭീരം വിവാഹ റിസപ്ഷൻ