തിയറ്ററുകളിൽ തരംഗമായി ഓടുന്ന പെപ്പെ ചിത്രമായ അജഗജാന്തരത്തിന്‍റെ പുതിയ വെർഷനുമായി എത്തിയിരിക്കുകയാണ് അനൂപ് കൃഷ്ണ.

ബിഗ് ബോസിലൂടെ മലയാളികള്‍ അടുത്തറിഞ്ഞ താരമാണ് അനൂപ് കൃഷ്ണന്‍(Anoop Krishnan). പാലക്കാട്ടുകാരനായ അനൂപ് ബിഗ് സ്‌ക്രീനിലൂടെയാണ് തുടക്കം കുറിച്ചതെങ്കിലും സീതാകല്ല്യാണം പരമ്പരയിലെ കല്ല്യാണ്‍ ആയാണ് പ്രേക്ഷകര്‍ക്ക് സുപരിചിതനായത്. ബിഗ്‌ബോസ് വീട്ടിലെ ശക്തനായ മത്സരാര്‍ത്ഥിയായ അനൂപ് നിറയെ ആരാധകരുമായാണ് പുറത്തെത്തിയത്. ബിഗ്‌ബോസ് വീട്ടില്‍വച്ച് തന്റെ പ്രണയം പങ്കുവച്ച അനൂപ്, ഷോ കഴിഞ്ഞതോടെ വിവാഹനിശ്ചയവും നടത്തിയിരുന്നു. ബിഗ് ബോസിന് ശേഷം വലിയ ആരാധക പിന്തുണയാണ് അനൂപിനുള്ളത്. സ്റ്റാര്‍ട് മ്യൂസിക് ആരാദ്യം പാടും എന്ന ഷോയുടെ അവതാരകനായാണ് അനൂപ് ഇപ്പോള്‍ മിനിസ്‌ക്രീനില്‍ നിറഞ്ഞുനില്‍ക്കുന്നത്.

സോഷ്യല്‍മീഡിയയില്‍ സജീവമായ അനൂപ് കഴിഞ്ഞദിവസം പങ്കുവച്ച വീഡിയോയാണ് ഇപ്പോള്‍ ആരാധകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നത്. അജഗജാന്തരം എന്ന പുതിയ സിനിമയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ട്, ചിത്രത്തില്‍ ആന്റണി വര്‍ഗീസ് പെപ്പെ അവതരിപ്പിച്ച ലാലി എന്ന കഥാപാത്രത്തെ പുനരാവിഷ്‌ക്കരിച്ചിരിക്കുകയാണ് അനൂപ്. ചിത്രത്തിലെ ഹിറ്റായ 'ഡണ്ണണ ഡണ്ണാ' എന്നു തുടങ്ങുന്ന പാട്ടിനൊപ്പം മാസ് രംഗങ്ങളുമായാണ് അനൂപ് എത്തിയത്. സിനിമയില്‍ പെപ്പെ ഓടുന്ന രംഗങ്ങളായിരുന്നു ചിത്രം പുറത്തിറങ്ങുന്നതിന് മുന്നേതന്നെ ഹിറ്റായിരുന്നത്. ആ രംഗങ്ങളാണ് അനൂപിന്റെ വീഡിയോയില്‍ ഉള്ളതും. ആല്‍ത്തറയില്‍നിന്നും മാസ് കാണിച്ച് ഇറങ്ങി മാസ് ആയിത്തന്നെ ഓടുന്ന വീഡിയോ അനൂപിന്റെ ആരാധകര്‍ വൈറലാക്കിക്കഴിഞ്ഞു.

വീഡിയോ കാണാം

View post on Instagram