Asianet News MalayalamAsianet News Malayalam

ബിന്നിയുടെയും നൂബിന്റെയും ലക്ഷ്വറി വില്ല; പക്ഷെ സ്വന്തമല്ല, ആ രഹസ്യം അവര്‍ തന്നെ പറഞ്ഞു.!

ബിഹൈന്റ് വുഡ് ഐസിന്റെ ഹോം ടൂര്‍ സെഗ്മെന്റില്‍ ഏറ്റവും പുതിയ എപ്പിസോഡ് ബിന്നിയും നൂബിനും താമസിക്കുന്ന വീടിനെ കുറിച്ചാണ്.

Binny and Nubis Luxury Villa House With Swimming Pool Mini Bar vvk
Author
First Published Dec 11, 2023, 7:18 AM IST

തിരുവനനന്തപുരം: മിനിസ്‌ക്രീനിലൂടെ പ്രേക്ഷകര്‍ക്ക് ഇപ്പോള്‍ ഏറെ പരിചിതരാണ് നൂബിന്‍ ജോണിയും ബിന്നി സെബാസ്റ്റിനും. കുടുംബവിളക്കിലെ പ്രതീഷ് എന്ന കഥാപാത്രമായി നൂബിനും, ഗീതാഗോവിന്ദത്തിലെ ഗീതാഞ്ജലിയായി ബിന്നിയും സ്ഥിരം പ്രേക്ഷകര്‍ക്ക് മുന്നിലെത്താറുണ്ട്. റിയല്‍ ലൈഫില്‍ ഇരുവരും ഭാര്യാ - ഭര്‍ത്താക്കന്മാരാണ്. വിവാഹത്തിന് ശേഷമാണ് ബിന്നി സീരിയലുകളിലേക്ക് എത്തുന്നത്. ഏഷ്യനെറ്റില്‍ ഏറ്റവും റേറ്റിങുള്ള സീരിയലുകളിലൊന്നാണ് ഇന്ന് ബിന്നി നായികയായി എത്തുന്ന ഗീതാ ഗോവിന്ദം. മോഡലിങിലൂടെ കരിയര്‍ ആരംഭിച്ച നൂബിന്‍ ജോണി കുടുംബവിളക്കിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരനാകുകയായിരുന്നു.

ബിഹൈന്റ് വുഡ് ഐസിന്റെ ഹോം ടൂര്‍ സെഗ്മെന്റില്‍ ഏറ്റവും പുതിയ എപ്പിസോഡ് ബിന്നിയും നൂബിനും താമസിക്കുന്ന വീടിനെ കുറിച്ചാണ്. സ്വിമ്മിങ് പൂളും, മിനി ബാറും, ജിമ്മും, സിസിടിവിയും ഒക്കെയുള്ള ഒരു ലക്ഷ്വറി കണ്ടംപറെറി വില്ലയിലാണ് ഇരുവരും താമസിക്കുന്നത്. എന്നാല്‍ അത് സ്വന്തമല്ല. 

ബിന്നിയുടെ ആന്റിയുടെ വീടാണത്രെ. അവര്‍ കുടുംബമായി അമേരിക്കയില്‍ സെറ്റില്‍ഡ് ആണ്. നാട്ടില്‍ വരുമ്പോള്‍ താമസിക്കാന്‍ വേണ്ടി എടുത്തുവച്ച വീട്ടില്‍ ഇപ്പോള്‍ ബിന്നിയും നൂബിനുമാണ് താമസിക്കുന്നത്. അവരും അവിടെ സ്ഥിരമല്ല, ഷൂട്ടിങ് കഴിഞ്ഞ് നാട്ടിലെത്തുമ്പോള്‍ മാത്രമാണ് ഇവിടെ നില്‍ക്കുന്നത് എന്ന് ബിന്നി പറയുന്നു.

തോപ്പില്‍ ജോപ്പന്‍ എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് ബിന്നി അഭിനയാരങ്ങേറ്റം കുറിച്ചത്. ചിത്രത്തില്‍ നായികയുടെ ബാല്യകാലത്തെ അവതരിപ്പിച്ചത് ബിന്നിയായിരുന്നു. അതിന് ശേഷം അപ്രത്യക്ഷയായ നടിയെ പിന്നീട് പ്രേക്ഷകര്‍ കാണുന്നത് നൂബിന്റെ കാമുകിയായിട്ടാണ്. 

ഏഴ് വര്‍ഷത്തോളം പ്രണയത്തിലായിരുന്നു ഇരുവരും. എന്നാല്‍ നിശ്ചയം വരെ കാമുകി ആരാണെന്ന് മറച്ചുവച്ച്, സസ്‌പെന്‍സായി നൂബിന്‍ പങ്കുവച്ച ഫോട്ടോകളെല്ലാം ആരാധകരുടെ ആവേശം കൂട്ടി. ഇപ്പോൾ നൂബിനും ബിന്നിക്കും നിരവധി ഫാൻസണുള്ളത്.

പത്താംക്ലാസ് പാസാകാന്‍ വന്ന ഇന്ദ്രന്‍സിന് മുന്നില്‍ ഏഴാം ക്ലാസ് കടമ്പ.!

"പെണ്ണിന്‍റെ നന്മക്കു വേണ്ടി വഴിമാറി നടന്ന ആണിന്‍റെ കഥ' ക്യാംപസ് ത്രില്ലർ ചിത്രം താളിന്റെ ട്രെയ്ലര്‍ റിലീസായി

Latest Videos
Follow Us:
Download App:
  • android
  • ios