ഡിസൈനർ ലഹങ്കയിലാണ് ബിന്നി എത്തിയിരിക്കുന്നത്

ഒരാഴ്ചക്കാലത്തോളം സോഷ്യല്‍ മീഡിയ ആഘോഷമാക്കിയ വിവാഹമായിരുന്നു കുടുംബവിളക്ക് താരം നൂബിന്റെയും ഡോ. ബിന്നി സെബാസ്റ്റ്യന്‍റെയും. കെട്ടാന്‍ പോകുന്ന ആളിന്റെ മുഖം നൂബിന്‍ ആരാധകരെ കാണിയ്ക്കുന്നു, നിശ്ചയം, വിവാഹം, വിവാഹ സത്കാരം, ചന്തം ചാര്‍ത്ത് അങ്ങനെ ആഘോഷങ്ങളോട് ആഘോഷങ്ങള്‍ തന്നെ. അതിനിടയിലാണ് ശരിയ്ക്കും തന്റെ ഭാര്യ ഒരു ഡോക്ടര്‍ മാത്രമല്ല, നടി കൂടെയാണെന്ന് നൂബിന്‍ അറിയിക്കുന്നത്. തോപ്പില്‍ ജോപ്പന്‍ എന്ന മമ്മൂട്ടി ചിത്രത്തില്‍, മമ്മൂട്ടി പ്രണയിക്കുന്ന ആനി എന്ന കഥാപാത്രത്തിന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് ബിന്നി സെബാസ്റ്റ്യന്‍ ആണ്.

Add Asianetnews as a Preferred SourcegooglePreferred

എന്നാൽ ഇപ്പോൾ മറ്റ് മുഖവുരകളൊന്നുമില്ലാതെ ബിന്നിയെ സീരിയല്‍ പ്രേക്ഷകരായ മലയാളികള്‍ക്ക് അറിയാം. ഗീതാഗോവിന്ദം പരമ്പരയിലെ ഗീതു എന്ന കഥാപാത്രമാണ് ബിന്നി ഇപ്പോള്‍. ഇപ്പോഴിതാ താരം പങ്കുവച്ച പുതിയ റീൽ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മണവാട്ടിയെ പോലെ അണിഞ്ഞൊരുങ്ങിയുള്ളതാണ് വീഡിയോ. ഡിസൈനർ ലഹങ്കയിൽ ഒട്ടും ഓവർ ആക്കാത്ത മേക്കപ്പും കൂടെയായപ്പോൾ ഒരു രാജകുമാരി ലുക്കിലാണ് താരമുള്ളത്. വൺ ക്ലിക് ക്രിയേഷൻസാണ് വീഡിയോ പകർത്തിയിരിക്കുന്നത്. തനൂസ് ബ്രൈഡൽ ബോട്ടിക്കിന് വേണ്ടിയാണു ബിന്നി മോഡൽ ആയിരിക്കുന്നത്. ഇതിന് മുൻപും ബിന്നിയുടെ പല ഫോട്ടോഷൂട്ടുകളും പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്.

View post on Instagram

ഏഷ്യാനെറ്റില്‍ അടുത്തിടെ സംപ്രേഷണം തുടങ്ങിയ പരമ്പരയാണ് 'ഗീതാഗോവിന്ദം. ബിസിനസ് പ്രമുഖനായ കഥാപാത്രം 'ഗോവിന്ദ് മാധവും' ഇരുപത്തിമൂന്നുകാരിയായ 'ഗീതാഞ്ജലി'യും നായകനും നായികയുമായി എത്തുന്ന 'ഗീതാഗോവിന്ദം' പ്രേക്ഷകരുടെ പ്രിയം നേടിയിരിക്കുകയാണ്. കഠിനാധ്വാനംകൊണ്ട് തന്റെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത, അനിയത്തിയെ ജീവനുതുല്യം സ്‌നേഹിക്കുന്ന 'ഗോവിന്ദ് മാധവിന്റെ'യും എല്ലാവര്‍ക്കും നന്മ മാത്രം ആഗ്രഹിക്കുന്ന 'ഗീതാഞ്ജലി'യുടെയും കഥയാണ് പരമ്പര പറയുന്നത്.

View post on Instagram

നന്മയുള്ള കേന്ദ്ര കഥാപാത്രങ്ങള്‍ക്കുപരിയായി 'ഗീതാഗോവിന്ദ'ത്തില്‍ ചതിയും വഞ്ചനയും പകയും പ്രതികാരവുമെല്ലാം ഇഴ ചേര്‍ന്നുകിടക്കുന്നുണ്ട് എന്നാണ് സീരിയല്‍ കാണുന്നവരുടെ അഭിപ്രായം. സാജന്‍ സൂര്യ, ബിന്നി സെബാസ്റ്റ്യന്‍ എന്നിവരാണ് പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ALSO READ : 'സീസണ്‍ 5 ലേക്ക് വിളിച്ചിരുന്നു'; ബിഗ് ബോസിന്‍റെ ക്ഷണം നിരസിച്ചതിനുള്ള കാരണം പറഞ്ഞ് ആരതി പൊടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം