Asianet News MalayalamAsianet News Malayalam

'ദർശന'യായി തകർപ്പൻ പ്രകടനം; വീഡിയോ പങ്കുവച്ച് ചൈതന്യ പ്രകാശ്

'ദർശനാ' എന്ന ഗാനത്തിലെ ചില രംഗങ്ങൾ റിക്രിയേറ്റ് ചെയ്‍തിരിക്കുകയാണ് ചൈതന്യ

Chaithania Prakash latest video instagram reel video
Author
Thiruvananthapuram, First Published Nov 27, 2021, 12:27 PM IST

ടിക്ക് ടോക്കിലൂടെ മലയാളികളിലേക്ക് നടന്നടുത്ത താരമാണ് ചൈതന്യ പ്രകാശ് (chaithanya prakash). ടിക്ക് ടോക്കിലെ ഷോര്‍ട്ട് വീഡിയോകളിലൂടെയാണ് താരത്തിന്‍റെ തുടക്കമെങ്കിലും പിന്നീടങ്ങോട്ട് ടെലിവിഷൻ ഷോകളിലും ഷോർട്ട് ഫിലിമുകളിലും ചില പരമ്പരകളിലുമടക്കം ചൈതന്യ മുഖം കാണിച്ചു. ഇൻസ്റ്റഗ്രാമിൽ 10 ലക്ഷത്തിലധികം ആരാധകരാണ് ചൈതന്യയ്ക്കുള്ളത്. സ്റ്റാർ മാജിക്കിലും താരമായ ചൈതന്യ ടിക് ടോക്കിന്‍റെ പ്രവര്‍ത്തനം അവസാനിച്ചതോടെ ഇൻസ്റ്റഗ്രാം റീൽസിലേക്ക് ചേക്കേറി.  ട്രെൻഡിങ് റീൽസുമായി നിരന്തരം എത്തുന്ന താരം ഇപ്പോൾ കൂടുതലും ചെയ്യുന്നത് റിക്രിയേറ്റിങ് വീഡിയോകളാണ്. 

ഇപ്പോൾ ട്രെൻഡിങ് ആയി മാറിയ ഹൃദയം എന്ന ചിത്രത്തിലെ ദർശന എന്ന ഗാനത്തിലെ ചില രംഗങ്ങൾ റിക്രിയേറ്റ് ചെയ്‍തിരിക്കുകയാണ് ചൈതന്യ. സിമ്പിൾ വേഷത്തിലെത്തി, ദർശനയുടെ യഥാർത്ഥ വെർഷനെ അനുസ്‍മരിപ്പിക്കുന്ന പ്രകടനമാണ് ചൈതന്യ വീഡിയോയിൽ നടത്തുന്നത്. സെമി മോഡേൺ ലുക്കിലാണ് ചൈതന്യ വീഡിയോയില്‍.

ഇതിനോടകം വൈറലായ വീഡിയോയ് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ശ്രമം വളരെ നല്ലതാണെന്നും മനോഹരമായിരിക്കുന്നെന്നും നിരവധി പേർ കമന്‍റ് ചെയ്യുന്നുണ്ട്. യഥാർത്ഥ വെർഷനേക്കാൾ സൂപ്പറാണെന്ന് ചിലർ പറയുമ്പോൾ വളരെ മികച്ച ശ്രമമാണെന്നും തുടരണമെന്നും മറ്റു ചിലർ കമന്‍റ് ചെയ്യുന്നു.

Follow Us:
Download App:
  • android
  • ios