അസുഖം കാരണം കുഞ്ഞിന്റെ 600 ​ഗ്രം ഭാരം കുറഞ്ഞെന്നും ദിയ പറയുന്നുണ്ട്.

സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഏറെ സുപരിചിതയാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണ കുമാറിന്റെ മകളാണ് ദിയ. ഒരു യുട്യൂബർ കൂടിയായ ദിയയ്ക്കും ഭർത്താണ് അശ്വിനും രണ്ട് മാസം മുൻപ് ആയിരുന്നു ഒരു ആൺകുഞ്ഞ് പിറന്നത്. ഓമി എന്ന് വിളിക്കുന്ന കുഞ്ഞിനെ കുറിച്ചുള്ള വിശേഷങ്ങളെല്ലാം തന്നെ ദിയ പങ്കുവയ്ക്കാറുമുണ്ട്. ഓണ ദിനത്തിൽ കുഞ്ഞിന് അസുഖം പിടിപെട്ട് ആശുപത്രിയിൽ ആയിരുന്നുവെന്ന് പറയുകയാണ് ദിയ ഇപ്പോൾ. അസുഖം കാരണം കുഞ്ഞിന്റെ 600 ​ഗ്രം ഭാരം കുറഞ്ഞെന്നും ദിയ പറയുന്നുണ്ട്.

"അസുഖം വന്നിട്ട് 600 ​ഗ്രാം കുറഞ്ഞു. അവന്റെ ആരോ​ഗ്യത്തെ സാരമായി ബാധിച്ചിരുന്നു. ഇപ്പോഴവൻ ഹാപ്പി ഓമിയാണ്. വെയ്റ്റ് മാത്രം ഇച്ചിരി കുറവുണ്ട്. നമുക്കത് പാല് കൊടുത്ത് ശരിയാക്കണം. കുറച്ചു നാളായി നമ്മളെ ആരെയും നോക്കി അവൻ ചിരിക്കില്ലായിരുന്നു. മുഖത്ത് വേദനയും വിഷമവുമായിരുന്നു എപ്പോഴും. എല്ലാവരെയും കാണുമ്പോൾ സന്തോഷിക്കുന്ന കുഞ്ഞ് പെട്ടെന്ന് അങ്ങനെയായപ്പോൾ ഞങ്ങളും ഡൗൺ ആയിപ്പോയി. ഞാൻ ആണെങ്കിൽ എല്ലാ ദിവസവും കരഞ്ഞ് കരഞ്ഞ് ബിപി ഒക്കെ കൂടി", എന്ന് ദിയ പറയുന്നു.

"സെപ്റ്റംബർ 5 ഞങ്ങൾ ഏറ്റവും കൂടുതൽ ആ​ഗ്രഹിച്ചിരുന്ന ദിവസമായിരുന്നു. തിരുവോണവും ബേബിയുടെ ഫേസ് റിവീൽ ചെയ്യുന്ന, അശ്വിന്റെയും എന്റെയും വെഡ്ഡിം​ഗ് ആനിവേഴ്സറി ഒക്കെയായിരുന്നു. പക്ഷേ എല്ലാത്തിനും ഒരു റീസൺ ഉണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ആശുപത്രിയിൽ വന്ന ശേഷമാണ് കൊച്ചിന് രണ്ട് മാസം ആയത്. പുതിയ പുതിയ ശബ്ദങ്ങളൊക്കെ ഇപ്പോൾ ഉണ്ടാക്കും. ഓമിയ്ക്ക് കുത്തിവയ്പ്പ് നടത്തുമ്പോൾ ഞാൻ നെഞ്ച് പൊട്ടി കരയുകയായിരുന്നു. ഐസിയുവിൽ അവന് ചുമവന്നു. വിശക്കുന്നുമുണ്ടായിരുന്നു. ചുമയുള്ളത് കൊണ്ട് പാല് കൊടുക്കരുതെന്ന് ഡോക്ടർന്മാർ പറഞ്ഞു. എനിക്ക് ബിപി ഹൈ ആയി, ശ്വാസം മുട്ടൽ പോലെ വന്ന് വല്ലാത്ത അവസ്ഥയായിരുന്നു. ആശുപത്രിയിൽ നിന്നും വന്ന ശേഷം ഓമി നന്നായി ഉറങ്ങുന്നുണ്ട്. എത്രയും പെട്ടെന്ന് അവനെ ഓജസും തേജസുമുള്ള ഓമിയായി മാറ്റണം എനിക്ക്", എന്നും ദിയ കൂട്ടിച്ചേർത്തു.

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്