ഒരു ക്യൂ കട്ട് ചെയ്യാൻ പോലും പിതാവിന്റെ പേര് ഉപയോ​ഗിക്കാത്ത വ്യക്തിയാണ് താനെന്ന് മുൻപ് ദുൽഖർ പറഞ്ഞിട്ടുണ്ട്. 

'സെക്കൻഡ് ഷോയി'ലൂടെ എത്തി ഇന്ന് പാൻ ഇന്ത്യൻ സൂപ്പർ താരമായി മാറിയിരിക്കുകയാണ് ദുൽഖർ സൽമാൻ. തന്നെ പരിഹസിച്ചവരെ കൊണ്ട് കയ്യടിപ്പിച്ച് മുന്നേറുന്ന ദുൽഖറിന്റേതായി ഏറ്റവും ഒടുവിൽ എത്തിയ ചിത്രം 'കിം​ഗ് ഓഫ് കൊത്ത'യാണ്. ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ എത്തിയ ചിത്രം പ്രതീക്ഷകൾ കാത്തു എന്നാണ് ആരാധക പക്ഷം. ഈ അവസരത്തിൽ പ്രമോഷനിടെ ദുൽഖർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. 

ഒരു ക്യൂ കട്ട് ചെയ്യാൻ പോലും പിതാവിന്റെ പേര് ഉപയോ​ഗിക്കാത്ത വ്യക്തിയാണ് താനെന്ന് മുൻപ് ദുൽഖർ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ടായിരുന്നു ദുൽഖറിനോടുള്ള ചോദ്യം. "എന്‍റെ അച്ഛനായാലും ഗോകുലിന്‍റെ അച്ഛനായാലുമൊക്കെ വലിയ പ്രതിഭകളും സക്സസ്ഫുള്‍ ഫാദേഴ്സുമൊക്കെ ആണ്. ജനുവിനായി ലൈഫില്‍ എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ആരും ഈ പറയുന്ന രീതിയില്‍ എന്‍റെ അച്ഛന്‍ ആരാണെന്ന് അറിയുമോന്ന് ചോദിക്കുകയോ അല്ലെങ്കില്‍ അച്ഛന്‍റെ കേറോഫില്‍ എന്തെങ്കിലും ചെയ്യുമെന്നോ തോന്നുന്നില്ല. എനിക്കത് പറ്റില്ല", എന്നാണ് ദുൽഖർ പറയുന്നത്.

ദേശീയ ചലച്ചിത്ര പുരസ്ക്കാരം: മികച്ച നടിക്കായി ആലിയ ഭട്ടും കങ്കണയും കടുത്ത മത്സരം, ആരാകും മികച്ച നടൻ ?

"ഇപ്പോഴും എയര്‍പോര്‍ട്ടിലൊക്കെ പോകുമ്പോള്‍ നമ്മളെ സഹായിക്കാൻ ആള്‍ക്കാര്‍ ഉണ്ടാകും. ഒരു ക്യൂ തെറ്റിക്കാന്‍ പോലും ഞാന്‍ വാപ്പയുടെ പേര് ഉപയോഗിച്ചിട്ടില്ല. ഭയങ്കര ബുദ്ധിമുട്ടായ കാര്യമാണ് അതൊക്കെ. ഇപ്പോഴും എനിക്കൊരു ക്യൂ കട്ട് ചെയ്യാൻ ബുദ്ധിമുട്ടാണ്. ഞാന്‍ അവിടെ നിന്നതിന്റെ പേരിൽ ക്രൗഡ് ഉണ്ടായി ബുദ്ധിമുട്ട് വരിയാണെങ്കില്‍ മാത്രമെ അതിനെ കുറിച്ച് ചിന്തിക്കുക പോലും ഉള്ളൂ. എന്റെ അച്ഛന്‍റെ മകനായി ജനിച്ചതില്‍ ഞാന്‍ ഭാഗ്യവാനാണ്. അതൊരു റാൻഡം ജനറ്റിക് ലോട്ടറി മാത്രമാണ്. അതുകൊണ്ട് ഞാന്‍ സ്പെഷ്യല്‍ ആണെന്നോ ഇതൊക്കെ അര്‍ഹിക്കുന്നു എന്നോ അര്‍ത്ഥമില്ല", എന്നും ദുൽഖർ സൽമാൻ പറയുന്നു.

'കിം​ഗ് ഓഫ് കൊത്ത' എങ്ങനെയുണ്ട് ? പ്രേക്ഷകർക്ക് പറയാനുള്ളത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം..