Asianet News MalayalamAsianet News Malayalam

'യുവാച്ഛനും മൃദ്വമ്മയ്ക്കുമൊപ്പം എന്‍റെ ആദ്യ ഫോട്ടോഷൂട്ട്'; വൈറലായി കുഞ്ഞ് ധ്വനിയുടെ ചിത്രങ്ങള്‍

മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന പരമ്പരയിലൂടെയാണ് യുവ ശ്രദ്ധ നേടിയത്

dwani krishna first instagram post pic with yuva krishna and mridhula vijai
Author
First Published Oct 6, 2022, 9:24 PM IST

യുവ കൃഷ്ണയും മൃദുല വിജയ്‍യും പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള താര ജോഡികളാണ്. മകൾ ധ്വനിയെ കുറിച്ചുള്ള വിശേഷങ്ങളാണ് രണ്ട് പേർക്കും ഇപ്പോൾ പറയാനും പങ്കുവയ്ക്കാനും ഉള്ളത്. ധ്വനിയുടെ വിശേഷങ്ങൾ അറിയാൻ ഇരുവരുടെയും ആരാധകരും ഏറെ തല്‍പരരാണ്.

യുവ കൃഷ്ണയുടെയും മൃദുല വിജയിയുടെയും മകൾ ധ്വനി കൃഷ്ണ തന്റെ 38-ാം ദിവസം ക്യാമറയ്ക്ക് മുന്നിൽ മുഖം കാണിച്ചതിന്റെ സന്തോഷം താരങ്ങൾ തന്നെ പങ്ക് വെച്ചിരുന്നു. അതിന് പിന്നാലെ തന്നെ കുഞ്ഞു ധ്വനിയുടെ ഏറ്റവും ആദ്യത്തെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വൈറല്‍ ആവുകയാണ്. ധ്വനി കൃഷ്ണയുടെ പേരില്‍ ആരംഭിച്ച ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് പുതിയ ചിത്രം താരങ്ങൾ പങ്കു വെച്ചത്. ധ്വനിയുടെ പേജിലെ ആദ്യ ചിത്രവും ഇതാണ്. 'യുവാച്ഛനും മൃദ്വമ്മയ്ക്കും ഒപ്പം എന്റെ ആദ്യത്തെ ഫോട്ടോഷൂട്ട്' എന്നാണ് ധ്വനിയുടെ പേജിൽ പങ്കുവച്ചിരിയ്ക്കുന്ന ഫോട്ടോയ്ക്ക് ക്യാപ്ഷൻ നൽകിയിരിയ്ക്കുന്നത്. ധ്വനി കൃഷ്ണ എന്ന പേരിൽ തുടങ്ങിയ ഇൻസ്റ്റഗ്രാം പോസ്റ്റിൽ ആദ്യത്തെ ഫോട്ടോ പങ്കുവയ്ക്കുമ്പോഴേക്കും നാലായിരത്തിൽ അധികം ഫോളോവേഴ്സ് പേജിന് ആയിക്കഴിഞ്ഞു.

ALSO READ : സ്വകാര്യ ടെലികോം കമ്പനി ജീവനക്കാരന്‍ പൂട്ടിയിട്ടതായി അന്ന രാജന്‍; ക്ഷമാപണത്തില്‍ ഒത്തുതീര്‍പ്പ്

മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന പരമ്പരയിലൂടെയാണ് യുവ ശ്രദ്ധ നേടിയത്. മൃദുല ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ മുതലുള്ള എല്ലാ വിശേഷങ്ങളും താര ദമ്പതികള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്നുണ്ടായിരുന്നു. തുമ്പപ്പൂവ് എന്ന സീരിയലില്‍ അഭിനയിച്ചുവരികയായിരുന്ന മൃദുല, ഗര്‍ഭിണിയായപ്പോള്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം സീരിയലില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. ബേബി ഷവര്‍ ഫോട്ടോഷൂട്ടും ചടങ്ങുകളും എല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ആണ്‍ കുഞ്ഞ് ആണോ പെണ്‍ കുഞ്ഞ് ആണോ ആഗ്രഹം എന്ന് ചോദിച്ചപ്പോള്‍ ആരായാലും ആരോഗ്യമുള്ള കുഞ്ഞ് വാവയെ കിട്ടിയാല്‍ മതി എന്നാണ് യുവയും മൃദുലയും പറഞ്ഞത്.

Follow Us:
Download App:
  • android
  • ios