സാന്ത്വനത്തിലെ എല്ലാ താരങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണെങ്കിലും അച്ചു സുഗന്ദ് അവതരിപ്പിക്കുന്ന കണ്ണന്‍ എന്ന കഥാപാത്രത്തോട് പ്രേക്ഷകര്‍ക്ക് പ്രത്യേക ഇഷ്ടമാണ്. 

പ്രേക്ഷക പ്രീതിയിലേക്ക് വളരെ വേഗം എത്തിയ പരമ്പരയാണ് സാന്ത്വനം. ഒരു കൂട്ടുകുടുംബത്തിലെ രസകരമായ മുഹൂര്‍ത്തങ്ങളെ വലിയ കൃത്രിമത്വമൊന്നും ചേര്‍ക്കാതെ പ്രേക്ഷകരിലേക്കെത്തിക്കുന്നു എന്നതാണ് പരമ്പരയുടെ വിജയകാരണം. 'വാനമ്പാടി'ക്കുശേഷം ചിപ്പി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പരമ്പര എന്നതാണ് തുടക്കത്തില്‍ ഹൈലൈറ്റ് ചെയ്യപ്പെട്ടിരുന്നതെങ്കില്‍ പിന്നീട് പരമ്പരയൊന്നാകെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. സാന്ത്വനത്തിലെ മിക്കവാറും താരങ്ങളൊക്കെ സോഷ്യല്‍മീഡിയയില്‍ സജീവമാണ്. അവര്‍ പങ്കുവെക്കുന്ന, സെറ്റിലെ വിശേഷങ്ങളൊക്കെ നിമിഷങ്ങള്‍കൊണ്ടാണ് സോഷ്യല്‍മീഡിയയില്‍ തരംഗമാകാറുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സാന്ത്വനത്തിലെ എല്ലാ താരങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണെങ്കിലും അച്ചു സുഗന്ദ് അവതരിപ്പിക്കുന്ന കണ്ണന്‍ എന്ന കഥാപാത്രത്തോട് പ്രേക്ഷകര്‍ക്ക് പ്രത്യേക ഇഷ്ടമാണ്. കണ്ണന്റെ കൊച്ചു കൊച്ചു വികൃതികളും, ഏട്ടന്മാരോടുള്ള സ്നേഹവുമെല്ലാം പരമ്പരയെ വേറിട്ട തലത്തിലേക്ക് ഉയര്‍ത്തുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ അച്ചു കഴിഞ്ഞ ദിവസം പങ്കുവച്ച നാട്ടിലെ തൊഴിലുറപ്പ് ചേച്ചിമാര്‍ നല്‍കിയ മൊമന്റോയുടെ ചിത്രങ്ങളാണിപ്പോള്‍ സോഷ്യല്‍മീഡിയ അടക്കിവാഴുന്നത്. എനിക്ക് നാട്ടില്‍നിന്നും കിട്ടുന്ന ആദ്യത്തെ അംഗീകാരമാണ് എന്നുപറഞ്ഞാണ് അച്ചു ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. നാട്ടിലെ തൊഴിലുറപ്പ് ചേച്ചിമാര്‍ എല്ലാവരും അച്ചുവിന് പൊന്നാടയും മൊമന്റോയും കൊടുക്കുന്നത്.

ഭരതന്നൂരില്‍ നിന്നും സിനിമ-സീരിയല്‍ ലോകത്തേയ്ക്ക് ചുവടുവച്ച കൊച്ചനുജന്‍ അച്ചു സുഗന്ദിന് അഭിനന്ദനങ്ങള്‍ എന്നാണ് മൊമന്റോയില്‍ കുറിച്ചിരിക്കുന്നത്. ജനപ്രിയ പരമ്പരയായി മാറിക്കഴിഞ്ഞ സാന്ത്വനത്തിലെ പ്രധാനപ്പെട്ടതിലൊന്നായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന താരത്തെ എല്ലാവരും ചേര്‍ന്ന് അംഗീകരിച്ചത് സോഷ്യല്‍മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. പൊന്നാടയണിയിക്കുന്നതിന്റേയും, ലഡ്ഡു കൊടുക്കുന്നതിന്റേയും എല്ലാ ചിത്രങ്ങളും അച്ചുതന്നെ പങ്കുവച്ചിട്ടുണ്ട്. സ്‌ക്കുളില്‍നിന്നും മറ്റും മിമിക്രിയ്ക്കും, നാടകത്തിനുമെല്ലാം സമ്മാനങ്ങള്‍ കിട്ടിയിട്ടുണ്ടെങ്കിലും ഈ സമ്മാനം ഹൃദയത്തോട്‌ചേര്‍

View post on Instagram