ഒരു കാലത്ത് മികച്ച ഓൺ-സ്‌ക്രീൻ ജോഡികളായ ഇവര്‍ 20 വർഷത്തിന് ശേഷം അവരെ ഒരുമിച്ച് കാണുന്നതിൻ്റെ ആവേശത്തിലായിരുന്നു. 

മുംബൈ: 2004 ല്‍ ഇറങ്ങിയ ഹിന്ദി ഇറോട്ടിക് ത്രില്ലർ ‘മർഡർ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ തുടങ്ങിയ പിണക്കം 20 കൊല്ലത്തിന് ശേഷം അവസാനിപ്പിച്ച് ഇമ്രാൻ ഹാഷ്മിയും മല്ലിക ഷെരാവത്തും. സിനിമാ നിർമ്മാതാവ് ആനന്ദ് പണ്ഡിറ്റിൻ്റെ മകളുടെ വിവാഹ സൽക്കാര ചടങ്ങിൽ വെച്ചാണ് ഇരുവരും വര്‍ഷങ്ങള്‍ക്ക് ശേഷം പരസ്പരം കണ്ടുമുട്ടിയത്. 

ഒരു കാലത്ത് മികച്ച ഓൺ-സ്‌ക്രീൻ ജോഡികളായ ഇവര്‍ 20 വർഷത്തിന് ശേഷം അവരെ ഒരുമിച്ച് കാണുന്നതിൻ്റെ ആവേശത്തിലായിരുന്നു. ബോളിവുഡില്‍ ഹിന്ദി ഇറോട്ടിക് ത്രില്ലർ പരമ്പരയ്ക്ക് തന്നെ തുടക്കമിട്ട ചിത്രമാണ് 2004 ലെ മര്‍ഡര്‍ എന്ന ചിത്രം. 

പാർട്ടിയിൽ ഇമ്രാൻ്റെയും മല്ലികയുടെയും കൂടിക്കാഴ്ച്ചയുടെയും ചിത്രങ്ങൾക്ക് പോസ് ചെയ്യുന്നതിൻ്റെയും പരസ്പരം ആലിംഗനം ചെയ്യുന്നതിൻ്റെയും വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഇപ്പോള്‍ വൈറലാണ്. പിങ്ക് നിറത്തിലുള്ള വസ്ത്രം ധരിച്ച മല്ലിക പണ്ഡിറ്റിൻ്റെ മകളുടെ റിസപ്ഷനിലെ ഫോട്ടോ ബൂത്തിനടുത്ത് വച്ചാണ് കറുത്ത വസ്ത്രത്തിൽ എത്തിയ ഇമ്രാന്‍ ഹാഷ്മിയെ കണ്ടത്. 

ഒരുമിച്ചുള്ള ചിത്രം എടുക്കും മുന്‍പ് ഇരുവരും അല്‍പ്പം സമയം ചിലവഴിക്കുകയും പരസ്പരം ആലിംഗനം ചെയ്യുന്നതും കാണാമായിരുന്നു. പാപ്പരാസികൾ ഇരുവരെയും പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയില്‍ കാണാമായിരുന്നു. 

2021-ൽ മന്ദിര ബേദിയുടെ 'ദി ലവ് ലാഫ് ലൈവ്' എന്ന ഷോയിൽ മല്ലിക, ഇമ്രാന്‍ ഹാഷ്മിയുമായി ഉണ്ടായ പ്രശ്നങ്ങള്‍ തുറന്നു പറഞ്ഞിരുന്നു. "ഏറ്റവും രസകരമായത് ഇമ്രാൻ ഹാഷ്മിയോടൊപ്പമായിരുന്നു മര്‍ഡര്‍ എന്ന ചിത്രത്തിലെ ഭൂരിപക്ഷം സമയവും.പക്ഷെ ഞങ്ങള്‍ പിണക്കത്തിലായിരുന്നു തമ്മില്‍ സംസാരിച്ചില്ല. ഇപ്പോൾ ഇത് വളരെ ബാലിശമായിരുന്നു എന്ന് എനിക്ക് തോന്നുന്നു" അന്ന് ഇവരുടെ പിണക്കം സംബന്ധിച്ച് മല്ലിക ഇതാണ് പറഞ്ഞത്. 

ജൂനിയര്‍ എന്‍ടിആര്‍ ഫാന്‍സില്‍ നിന്നും അപമാനം ഏറ്റ് നടി അനുപമ പരമേശ്വരന്‍;രോഷത്തില്‍ ആരാധകര്‍ - വീഡിയോ വൈറല്‍

വർഷങ്ങൾക്ക് ശേഷം 100 കോടി അടിക്കുമോ?ലാലേട്ടൻ മാനറിസത്തിലോ പ്രണവ്? ; സുചിത്ര മോഹൻലാലിന്‍റെ മറുപടി