ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു. തന്റെ കാമുകി ഗൗരി സ്പ്രാത്തുവിനെയാണ് വിവാഹം കഴിക്കുന്നതെന്ന് ആമിർ ഖാൻ തന്നെ സ്ഥിരീകരിച്ചു. വിവാഹം ജൂലൈ 5-ന് നടക്കും.

ഴിഞ്ഞ ദിവസം പുറത്തുവന്നൊരു വിവാഹ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലേയും ബോളിവുഡിലേയും ചർച്ച. മറ്റാരുമല്ല ബി ടൗണിലെ സൂപ്പർ താരം ആമിർ ഖാന്റെ വിവാഹമാണ്. തന്റെ കാമുകി ഗൗരി സ്പ്രാത്തുമായാണ് ആമിർ വിവാഹിതനാകാൻ പോകുന്നതെന്നായിരുന്നു പുറത്തുവന്ന വിവരം. ഇക്കാര്യം ഇപ്പോൾ ആമിർ ഖാൻ തന്നെ ഉറപ്പിച്ചിരിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

"വിവാഹത്തെക്കുറിച്ചുള്ള വാർത്തകളെല്ലാം സത്യമാണ്. ജൂലൈ 5നാണ് വിവാഹം", എന്നായിരുന്നു വെറ്റൈറ്റി ഇന്ത്യയോട് ആമിർ ഖാൻ പറഞ്ഞത്. വിവാഹം എവിടെ വച്ചാകും എന്നതിലൊന്നും ആമിർ വ്യക്തത വരുത്തിയിട്ടില്ല. പൊതുവിൽ സെലിബ്രിറ്റി വിവാഹങ്ങൾ എല്ലാം ആർഭാടമായിട്ടാകും സംഘടിപ്പിക്കുക. അവയിൽ നിന്നും വ്യത്യസ്തമായി വീട്ടിൽ വച്ച് ​ഗൗരിയും ആമിറും രജിസ്റ്റർ ചെയ്യുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. കുടുംബാംഗങ്ങളും ചുരുക്കം ചില അടുത്ത സുഹൃത്തുക്കളും മാത്രമേ വിവാഹത്തിൽ പങ്കെടുക്കുകയുള്ളൂവെന്നും എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ ഒരുവർഷത്തിലേറെയായി ആമിർ ഖാനും ​ഗൗരിയും ഒന്നിച്ചായിരുന്നു താമസിച്ചിരുന്നത്. ഇരുവരും പലപ്പോഴും പാപ്പരാസികൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിട്ടുമുണ്ട്. ബെംഗളൂരു സ്വദേശിയായ ഗൗരി ഇപ്പോൾ മുംബൈയിലാണ് താമസിക്കുന്നത്. വർഷങ്ങളായി ഫാഷൻ, വെൽനസ് വ്യവസായത്തിൽ പ്രവർത്തിക്കുന്ന ആളാണ്. 2025ലാണ് ആമിറുമായുള്ള അവരുടെ ബന്ധത്തെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവരുന്നത്. അന്ന് തന്നെ ഇരുവരും ഏകദേശം 25 വർഷമായി പരസ്പരം അറിയാവുന്നവരായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

'ഗൗരിയെ കണ്ടുമുട്ടാനായതിൽ ഞാൻ വലിയ ഭാ​ഗ്യവാനാണ്. നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ് അവൾ. അവൾക്കൊപ്പം ഞാൻ സന്തോഷവാനായിരിക്കും', എന്നായിരുന്നു ആമിർ ഖാൻ, ​ഗൗരിയെ കുറിച്ച് പറഞ്ഞത്. ആമിർ ഖാന്റെ മൂന്നാമത്തെ വിവാഹം കൂടിയാണിത്. മുൻ ബന്ധങ്ങളിൽ മൂന്ന് മക്കളും താരത്തിനുണ്ട്. 1986ൽ ആയിരുന്നു ആദ്യ വിവാഹം. റീന ദത്തയായിരുന്നു ഭാര്യ. ശേഷം 2005ൽ സംവിധായിക കിരൺ റാവുവിനെയും ആമിർ വിവാഹം കഴിച്ചു.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming