നടി സായ് പല്ലവിയുടേതെന്ന പേരിൽ ഒരു ബിക്കിനി ഫോട്ടോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
ധൂം ധാം എന്ന തമിഴ് സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തുന്നതെങ്കിലും സായ് പല്ലവി തെന്നിന്ത്യൻ സിനിമാസ്വാദകരുടെ പ്രിയങ്കരിയാകുന്നത് മലർ മിസിലൂടെയാണ്. അൽഫോൺ പുത്രന്റെ സംവിധാനത്തിൽ റിലീസ് ചെയ്ത പ്രേമം എന്ന മലയാള ചിത്രത്തിലെ കഥാപാത്രമായിരുന്നു ഇത്. 2015ൽ റിലീസ് ചെയ്ത പ്രേമം അന്ന് സ്കൂൾ, കോളേജുകളിലെല്ലാം ട്രെന്റ് സെക്ടറായി. ഒപ്പം മലർ മിസും. പ്രേമത്തിലൂടെ കരിയർ ബ്രേക്ക് ലഭിച്ച സായ് പല്ലവി പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ, മലയാളം സിനിമകളില്ലാം അഭിനയിച്ച് തന്റെ സാന്നിധ്യം ഊട്ടി ഉറപ്പിച്ചു. എപ്പോഴും തനി നാടൻ ശൈലിയിൽ പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്ന സായ് പല്ലവിക്കും ആരാധകർ ഏറെയാണ്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒരു ഫോട്ടോ ആരാധകരെ ഞെട്ടിച്ചു.
അടുത്തിടെ സായ് പല്ലവിയും സഹോദരി പൂജയും അവധിക്കാലം ആഘോഷിച്ച ഫോട്ടോകൾ സോഷ്യലിടത്ത് പ്രത്യക്ഷപ്പെട്ടിരുന്നു. ഒപ്പം സായിയുടെ ബിക്കിനി ഫോട്ടോയും. എപ്പോഴും തനി നാടൻ ലുക്കിലെത്തുന്ന സായ് പല്ലവിയെ ഈ വേഷത്തിൽ കണ്ടപ്പോൾ ആരാധകർ ഞെട്ടി. പിന്നാലെ സോഷ്യലിടത്ത് പലതരം കമന്റുകളും പ്രത്യക്ഷപ്പെട്ടു. ഇത് സായ് പല്ലവി അല്ലെന്നും മോർഫ് ചെയ്തതാണെന്നും ഒരുവശം പറയുമ്പോൾ, ഇത് എഐ സൃഷ്ടിയാണെന്നാണ് മറുവശം. സായ് പല്ലവിയെ വിമർശിച്ചും ധാരാളം പേരെത്തി. 'സ്വിമ്മിങ്ങിന് സാരി ഉടുക്കുമോ?' എന്ന് ചോദിച്ചും ചിലരെത്തി. ഫോട്ടോകൾ വലിയ രീതിയിൽ വൈറലായതിന് പിന്നാലെ മറുപടിയുമായി സായ് പല്ലവി തന്നെ ഇപ്പോള്‍ എത്തിയിരിക്കുകയാണ്.
അവധിക്കാലം ആഘോഷിക്കുന്ന വീഡിയോയ്ക്ക് ഒപ്പമാണ് സായ് പല്ലവിയുടെ മറുപടി. 'മുകളിൽ കാണുന്ന ഫോട്ടോകൾ ഒറിജിനലാണ്. എഐ അല്ല', എന്നായിരുന്നു ക്യാപ്ഷൻ. ഇതോടെ ബിക്കിനി ഫോട്ടോ എഐ ജനറേറ്റഡ് ആണെന്ന് ഏവർക്കും മനസിയിട്ടുണ്ട്. ഒപ്പം വീഡിയോയിൽ പൂർണമായും വസ്ത്രം ധരിച്ച് നിൽക്കുന്ന സായ് പല്ലവിയേയും കാണാം. എന്തായാലും വിമർശകർക്ക് തക്കതായ മറുപടി സായ് കൊടുത്തിട്ടുണ്ട് എന്ന സന്തോഷത്തിലാണ് ആരാധകർ. മുൻപും ഇത്തരത്തിൽ മോർഫ് ചെയ്ത ഫോട്ടോകൾ സായ് പല്ലവിയുടേതായി പുറത്തുവന്നിട്ടുണ്ട്.



