ഉറ്റ സുഹൃത്തുമായി ഒരിക്കലും പിരിയാതിരിക്കാനുള്ള എളുപ്പ വഴിയെ കുറിച്ച് ഗായത്രി അരുണ്‍.

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്‍ത പരസ്‍പരം എന്ന സൂപ്പര്‍ ഹിറ്റ് പരമ്പരയും അതിലെ കഥാപാത്രങ്ങളും പ്രേക്ഷകര്‍ ആരും ഇതുവരെ മറന്നിട്ടില്ല. അത്രത്തോളമായിരുന്നു പരമ്പരയുടെ സ്വീകാര്യത. പരസ്‍പരത്തില്‍ ദീപ്‍തി ഐപിഎസ് എന്ന കഥാപാത്രമായിരുന്നു ഏറെ ശ്രദ്ധ നേടിയത്. നടി ഗായത്രി അരുണായിരുന്നു കഥാപാത്രമായി തന്മയത്തത്തോടെ എത്തിയത്.

Add Asianetnews as a Preferred SourcegooglePreferred

സീരിയല്‍ അവസാനിച്ച് വര്‍ഷങ്ങള്‍ കഴിയുമ്പോളും തന്‍റെ കഥാപാത്രത്തിന്‍റെ പേരില്‍ ഇന്നും ചാരിറ്റിയടക്കം ചെയ്യുന്നവരുണ്ടെന്ന തരത്തില്‍ ഒരു കുറിപ്പ് ഗായത്രി സാമൂഹ്യമാധ്യമത്തില്‍ പങ്കുവച്ചിരുന്നു. അത്തരത്തില്‍ തന്‍റെ ഓരോ വിശേഷവും കൗതുകങ്ങളും രസകരമായ മുഹൂര്‍ത്തങ്ങളും ഗായത്രി സാമൂഹ്യമാധ്യമത്തില്‍ പങ്കുവയ്ക്കാറുണ്ട്.

രസകരമായ കുറിപ്പുമായി ഇപ്പോള്‍ പങ്കുവച്ചിരിക്കുന്ന ഒരു ചിത്രമാണ് തരംഗമായത്.

ആത്മസുഹൃത്തുമായി ഒരിക്കലും പിരിയാതിരിക്കാനുള്ള എളുപ്പവഴി, അവളുടെ സഹോദരനെ വിവാഹം ചെയ്യുകയാണെന്നാണ് ഗായത്രി പറഞ്ഞത്. ഫോട്ടോയില്‍ ഒരാള്‍ മിസിംഗാണെന്നും താരം കുറിക്കുന്നു. പിന്നാലെ ഞാനില്ലേയെന്ന് ചോദിച്ച് ധന്യയെത്തി. ക്ലാസ്‌മേറ്റ്‌സിന്റെ കാര്യം പറയുമ്പോള്‍ ചേച്ചിമാര്‍ക്കെന്താ കാര്യം എന്ന ചോദ്യവുമായിരുന്നു ഗായത്രിയുടെ മറുപടി. ഏറെ ഫോളോവേഴ്‍സുള്ള ഗായത്രിയുടെ കുറിപ്പും ഫോട്ടോയും ഏറ്റെടുക്കുകയാണ് ആരാധകര്‍.