ലൈറ്റ് ​ഗ്രീൻ ഷർട്ടും വൈറ്റ് പാന്റും ധരിച്ച് കൂൾ ആയി ഫോൺ നോക്കിയിരിക്കുന്ന മമ്മൂട്ടി.

ലയാളത്തിലെ സ്റ്റൈലിഷ് സ്റ്റാർ ആരെന്ന് ചോ​ദിച്ചാൽ ഭൂരിഭാ​ഗം പേരും പറയുന്നൊരു പേരാണ് മമ്മൂട്ടിയുടേത്. അദ്ദേഹത്തിന്റെ സ്റ്റൈൽ സെൻസിനെ കടത്തിവെട്ടാൽ യുവതാരങ്ങളടക്കമുള്ളവർക്ക് പലപ്പോഴും കഴിഞ്ഞിട്ടുമില്ല. അതവർ തന്നെ തുറന്നു പറഞ്ഞിട്ടുമുണ്ട്. മമ്മൂട്ടിയുടെ ഓരോ ഫോട്ടോകളും വൻ ആവേശത്തോടെയാണ് സോഷ്യൽ മീഡിയയിലും ആരാധകരും ഏറ്റെടുക്കുന്നത്. അത്തരമൊരു ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് മമ്മൂട്ടിയും സന്തത സഹചാരിയായ ജോർജ്.

ലൈറ്റ് ​ഗ്രീൻ ഷർട്ടും വൈറ്റ് പാന്റും ധരിച്ച് കൂൾ ആയി ഫോൺ നോക്കിയിരിക്കുന്ന മമ്മൂട്ടിയെ ആണ് ഫോട്ടോയിൽ കാണാനാവുക. നസീർ മുഹമ്മദ് ആണ് ഫോട്ടോ എടുത്തിരിക്കുന്നത്. മമ്മൂട്ടിയുടെ പി ആർഒ ആയ റോബർട്ട് കുര്യാക്കോസും ഫോട്ടോയിൽ ടാ​ഗ് ചെയ്തിട്ടുണ്ട്. ചിത്രം പുറത്തുവന്നതിന് പിന്നാലെ കമന്റുകളുമായി ആരാധകരും രം​ഗത്ത് എത്തി. മമ്മൂക്കയുടെ പുതിയ ഫോട്ടോ ആണോ? അദ്ദേഹം തിരിച്ചു വന്നോ എന്നൊക്കെ ആണ് ആരാധകർ ആവേശത്തോടെ ചോദിക്കുന്നത്.

"പടച്ചോനെ ഇതെ പോലെ ഈ മുതലിഞ്ഞ് തിരിച്ച് വന്നാൽ മതിയാരുന്നു, എന്തായാലും ഒരു കാര്യം ഉറപ്പാണ്. ഇങ്ങേര് തിരിച്ചു വരുന്ന അന്ന് സകല സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമും കത്തും, നിങ്ങളില്ലാതെ എന്ത് മലയാള സിനിമ ഭായ്. ബോസ് വരാർ, ഇതിനോളം പോന്നൊരു കാത്തിരിപ്പില്ല. മമ്മൂക്കയാ..മൂപ്പര് തിരിച്ചു വരും. ഒരൊന്നൊന്നര വരവ്", എന്നിങ്ങനെ പോകുന്നു ആരാധകരുടെ മറ്റ് കമന്റുകൾ.

View post on Instagram

അതേസമയം കളങ്കാവല്‍ ആണ് മമ്മൂട്ടിയുടേതായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രം. വൈകാതെ ചിത്രം തിയറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിനായകനും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ നെഗറ്റീവ് റോളിലാണ് മമ്മൂട്ടി എത്തുന്നതെന്നാണ് വിവരം. ജിതിന്‍ കെ ജോസ് ആണ് കളങ്കാവല്‍ സംവിധാനം ചെയ്യുന്നത്. 

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്